ബസിന് മുന്നില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, അച്ഛനും അമ്മക്കും മകള്‍ക്കും പിഴയിട്ട് MVD |Video


ബസ് ഡ്രൈവറുടെ മനസ്സാന്നിധ്യംകൊണ്ടാണ് വലിയ അപകടം ഒഴിവായത്. ബസിനകത്ത് സി.സി.ടി.വി. ക്യാമറ ഉണ്ടായിരുന്നതിനാല്‍ ദൃശ്യങ്ങള്‍ ലഭിക്കുകയും കുറ്റം ബോധ്യപ്പെടുകയും ചെയ്തു.

ബസിനകത്തെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞ, സ്‌കൂട്ടർ അപകടകരമായി തിരിച്ചതിന്റെ ദൃശ്യം.

പകടമുണ്ടാക്കുംവിധം അശ്രദ്ധമായി സ്‌കൂട്ടറോടിച്ചയാള്‍ക്കെതിരേ പിഴചുമത്തി പാലക്കാട് ജില്ലാ മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം. കൊഴിഞ്ഞാമ്പാറ നാട്ടുകല്‍ വെല്ലക്കാരന്‍ചള്ള ചെന്താമരക്കെതിരെയാണ് (65) നടപടി. ലൈസന്‍സില്ലാത്തതിനും ഹെല്‍മെറ്റ് ധരിക്കാത്തതിനുമുള്‍പ്പെടെയുള്ള വകുപ്പുകളില്‍ ചെന്താമരയുടെ പേരില്‍ 5,500 രൂപയാണ് പിഴചുമത്തിയത്. ചെന്താമരയ്ക്കൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്തിരുന്ന ഭാര്യയുടെ പേരില്‍ ഹെല്‍മെറ്റില്ലാത്തതിന് 500 രൂപയും പിഴയുണ്ട്. ലൈസന്‍സില്ലാത്തയാള്‍ക്ക് വാഹനം നല്‍കിയതിന് വാഹന ഉടമയായ ചെന്താമരയുടെ മകളുടെ പേരില്‍ 5,000 രൂപയും പിഴയീടാക്കി.

ഇന്‍ഡിക്കേറ്റര്‍ പോലും ഇടാതെ വലത്തേക്ക് വാഹനം തിരിച്ച്‌ അപകടകരമായ രീതിയില്‍ സ്‌കൂട്ടറോടിച്ചുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് യാത്രക്കാരനെ കണ്ടെത്തി നടപടിയെടുത്തത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ നല്ലേപ്പിള്ളി വാളറയിലാണ് സംഭവം. ഇടതുവശംചേര്‍ന്ന് പോവുകയായിരുന്ന സ്‌കൂട്ടര്‍ പെട്ടെന്ന് സിഗ്‌നല്‍നല്‍കാതെ ബസിന് മുന്നിലൂടെ വലതുവശത്തുള്ള റോഡിലേക്ക് തിരിയുകയായിരുന്നു. തൃശ്ശൂര്‍-കൊഴിഞ്ഞാമ്പാറ റൂട്ടില്‍ ഓടുന്ന ബസിന് മുന്നിലേക്കാണ് അശ്രദ്ധമായി ഇദ്ദേഹം സ്‌കൂട്ടറോടിച്ച് കയറ്റിയത്.

ബസ് ഡ്രൈവറുടെ മനസ്സാന്നിധ്യംകൊണ്ടാണ് വലിയ അപകടം ഒഴിവായത്. ബസിനകത്ത് സി.സി.ടി.വി. ക്യാമറ ഉണ്ടായിരുന്നതിനാല്‍ ദൃശ്യങ്ങള്‍ ലഭിക്കുകയും കുറ്റം ബോധ്യപ്പെടുകയും ചെയ്തു. ഇരുചക്രവാഹനങ്ങളില്‍ അശ്രദ്ധമൂലം അപകടത്തില്‍പ്പെടുന്നത് 40-നും 60-നും ഇടയില്‍ പ്രായമുള്ളവരാണ്. റോഡ് നിയമങ്ങള്‍ കൃത്യമായി പാലിക്കാറില്ല.

ജില്ലയില്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്ന പ്രായമായ ആളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുള്ളത്. ഇതിനെതിരേ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. എം.കെ. ജയേഷ് കുമാര്‍ പറഞ്ഞു. ആര്‍.ടി.ഒ. എന്‍ഫോഴ്‌സ്മെന്റ് എം.കെ. ജയേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം എം.വി.െഎ. യു.എം. അനില്‍കുമാര്‍, എ.എം.വി.െഎ. ആര്‍. ആനന്ദ് ഗോപാല്‍ എന്നിവരാണ് പരിശോധന നടത്തിയത്.

Content Highlights: rash and negligent drive, mvd kerala fined scooter rider his wife and daughter, MVD Kerala

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented