പെര്‍ഫോമെന്‍സിന്റെ കാര്യത്തില്‍ ടാറ്റ മോട്ടോഴ്‌സ് ഉടമസ്ഥതയിലുള്ള റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് എസ്‌വിആര്‍ ബഹുദൂരം മുന്‍പിലാണ്. തന്റെ കരുത്ത് തെളിയിക്കാന്‍ നാല് ചക്രത്തിന്റ ആവശ്യമില്ല, വെറും രണ്ടു ചക്രം തന്നെ ധാരാളമെന്ന് തെളിയിച്ചിരിക്കുകയാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്. 2017 ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ പ്രമുഖ റേസിങ് ഡ്രൈവര്‍ ടെറി ഗ്രാന്റ് വെറും രണ്ടു ചക്രത്തില്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ടില്‍ നടത്തിയ അഭ്യാസപ്രകടനം സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറലാണ്. 2335 കിലോഗ്രാം ഭാരമുള്ള റേഞ്ച് റോവര്‍ എസ്.യു.വിയാണ് ടെറി ഗ്രാന്റ് രണ്ടു ചക്രത്തില്‍ റേസിങ് ട്രാക്കില്‍ നിയന്ത്രിച്ചത്. ജാഗ്വാര്‍ കുടുംബത്തിലെ 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി8 എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്.