പിഴ ഇനി 500 മുതല്‍ 10000 വരെ; നിയമം കര്‍ശനം, ലക്ഷ്യം റോഡപകടം കുറയ്ക്കല്‍


ഷൈന്‍ മോഹന്‍

കുറഞ്ഞ പിഴശിക്ഷ നൂറില്‍നിന്ന് 500 രൂപയാക്കി, ലൈസന്‍സില്ലെങ്കില്‍ ഇനി പിഴ 5000

ന്യൂഡല്‍ഹി: ഗതാഗതനിയമങ്ങളും ശിക്ഷയും കര്‍ശനമാക്കുന്ന മോട്ടോര്‍വാഹന ഭേദഗതി ബില്‍ പാര്‍ലമെന്റു പാസാക്കി. ലോക്സഭ ജൂലായ് 23-നു പാസാക്കിയ ബില്ലാണ് രാജ്യസഭ ബുധനാഴ്ച അംഗീകരിച്ചത്.

ഭേദഗതിവഴി കേന്ദ്രത്തിന് ഒരു പൈസയുടെപോലും നേട്ടമില്ലെന്നും സംസ്ഥാനങ്ങളുടെ വരുമാനമാണു കൂടാന്‍ പോകുന്നതെന്നും ബില്‍ അവതരിപ്പിച്ച മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ബില്ലില്‍ പ്രതിപക്ഷത്തിന് എതിരഭിപ്രായമുണ്ടെങ്കില്‍ തന്നെ സമീപിക്കാമെന്നും ചട്ടങ്ങളില്‍ അവ ഉള്‍പ്പെടുത്തി പരിഷ്‌കരിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ലോക്സഭ പാസാക്കിയ ബില്ലില്‍ മാറ്റം വരുത്തിയാണു രാജ്യസഭയില്‍ കൊണ്ടുവന്നതെന്നു കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യസഭയെ കബളിപ്പിക്കുകയാണു സര്‍ക്കാര്‍ ചെയ്തതെന്ന് കോണ്‍ഗ്രസ് അംഗം ബി.കെ. ഹരിപ്രസാദ് ആരോപിച്ചു. എന്നാല്‍, ലോക്സഭ പാസാക്കിയ അതേ ബില്ലാണു രാജ്യസഭയിലും കൊണ്ടുവന്നതെന്ന് മറുപടിപ്രസംഗത്തില്‍ ഗഡ്കരി വ്യക്തമാക്കി. ലോകത്ത് ഏറ്റവുമധികം വാഹനാപകടങ്ങള്‍ ഇന്ത്യയിലാണെന്നും പ്രതിവര്‍ഷം ഏകദേശം ഒന്നരലക്ഷം പേരാണു മരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടുവന്ന ഭേദഗതികള്‍ തള്ളിക്കൊണ്ടാണ് 13-ന് എതിരേ 108 വോട്ടുകള്‍ക്കു ബില്‍ പാസാക്കിയത്.

കുറഞ്ഞ പിഴ 500 രൂപ; കൂടിയത് 10,000

ഗതാഗതനിയമലംഘനത്തിന്റെ കുറഞ്ഞ പിഴശിക്ഷ നൂറുരൂപയില്‍ നിന്ന് 500 രൂപയാക്കി. പരമാവധി പിഴ 10,000 രൂപ. ലൈസന്‍സില്ലാതെ വാഹനമോടിച്ചാലുള്ള പിഴ 500 രൂപയില്‍നിന്ന് 5000 രൂപയാക്കി. സീറ്റുബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ നൂറുരൂപയുണ്ടായിരുന്ന പിഴ ആയിരമാക്കി. മദ്യപിച്ചു വാഹനമോടിച്ചാല്‍ മുമ്പ് 2000 രൂപയായിരുന്നത് ഇനി 10,000 രൂപയാകും.

ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിയന്തരവാഹനങ്ങള്‍ക്കു വഴി നല്‍കിയില്ലെങ്കില്‍ 10,000 രൂപ പിഴ ചുമത്തും. മുമ്പ് ഇങ്ങനെയൊരു വകുപ്പുണ്ടായിരുന്നില്ല. അതിവേഗത്തിനു ചെറുവാഹനങ്ങള്‍ക്ക് 1000 രൂപയും ഹെവിവാഹനങ്ങള്‍ക്കു 2000 രൂപയും പിഴചുമത്തും. മത്സരയോട്ടത്തിന് 5000 രൂപ പിഴവരും. ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ ഓടിച്ചാല്‍ 2000 രൂപയാണു പിഴ. മാത്രമല്ല, പിഴത്തുകയെല്ലാം ഓരോ വര്‍ഷവും പത്തുശതമാനം വര്‍ധിക്കുകയും ചെയ്യും.

കരാറുകാരനും വാഹന നിര്‍മാതാവും കുടുങ്ങും

എല്ലാ അപകടങ്ങളിലും ഡ്രൈവര്‍ മാത്രമാവില്ല കുറ്റക്കാര്‍. റോഡുനിര്‍മാണത്തിലെ അപാകം കാരണം അപകടമുണ്ടായാല്‍ കരാറുകാരനും കുടുങ്ങും. കരാറുകാരന്‍ ഒരുലക്ഷം രൂപവരെ പിഴയടയ്‌ക്കേണ്ടിവരും. ഇങ്ങനെയൊരു വകുപ്പ് മുമ്പുണ്ടായിരുന്നില്ല. വാഹന നിര്‍മാതാക്കള്‍ പിഴവുവരുത്തിയാല്‍ നൂറുകോടിരൂപവരെ പിഴയടയ്ക്കേണ്ടിവരും. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ അപകടമുണ്ടാക്കിയാല്‍ വാഹന ഉടമയെ വിചാരണ ചെയ്യും.

രണ്ടുലക്ഷം രൂപവരെ നഷ്ടപരിഹാരം

നഷ്ടപരിഹാരത്തുക 12,500 രൂപയില്‍നിന്ന് അരലക്ഷമാക്കി. വാഹനമിടിച്ചു നിര്‍ത്താതെ പോകുന്ന കേസുകളില്‍ മരണം സംഭവിച്ചാല്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുന്നത് നേരത്തേ 25,000 രൂപയായിരുന്നു. ഇതു രണ്ടുലക്ഷം രൂപയാക്കി. റോഡപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ആദ്യമണിക്കൂറില്‍ വേണ്ടിവരുന്ന ചികിത്സ സൗജന്യമാക്കാന്‍ പദ്ധതി കൊണ്ടുവരും.

'നല്ല ശമരിയാക്കാരനു' സംരക്ഷണം

അപകടങ്ങളില്‍പ്പെടുന്നവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കു നിയമസംരക്ഷണമുണ്ടാകും. ഇവര്‍ക്കെതിരേ സിവില്‍, ക്രിമിനല്‍ നടപടിക്രമങ്ങളുണ്ടാവില്ല.

ഒല, ഉബര്‍

ഒല, ഉബര്‍ തുടങ്ങി ആപ് അധിഷ്ഠിത സേവനദാതാക്കള്‍ ഉള്‍പ്പെടെ ടാക്‌സി സേവനം നടത്തുന്നരെക്കൂടി ബാധിക്കുന്നതാണു പുതിയ ഭേദഗതി. ടാക്‌സി സേവനദാതാക്കള്‍ സംസ്ഥാനങ്ങളുടെ ലൈസന്‍സുമെടുക്കണം. ഇവര്‍ ഐ.ടി. നിയമത്തിന്റെയും പരിധിയില്‍വരും.

സര്‍ക്കാരിനു വാഹനം പിന്‍വലിക്കാം

നിര്‍മാണത്തകരാറുള്ള വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ കമ്പനികളോട് ഉത്തരവിടാന്‍ സര്‍ക്കാരിനു സാധിക്കും. അങ്ങനെവരുമ്പോള്‍ വാഹനമുടമയ്ക്കുള്ള നഷ്ടപരിഹാരം നിര്‍മാതാക്കള്‍ നല്‍കുകയോ പുതിയതു മാറ്റിനല്‍കുകയോ വേണം.

Content Hihglights; Rajya Sabha pssses motor vehicle amendment bill, traffic rule violation fines, motor vehicle amendment bill

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented