റെയില്‍വേ സ്റ്റേഷനുകളില്‍നിന്ന് ഇനി കാര്‍ വാങ്ങാം; സ്റ്റേഷനുകളില്‍ ഷോറൂമൊരുക്കാന്‍ റെയില്‍വേ


എറണാകുളം ജങ്ഷന്‍, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍ എന്നീ റെയില്‍വേ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കിയത്.

റെയില്‍വേ സ്റ്റേഷനുകളില്‍ വാഹനങ്ങളുടെ ഷോറൂം ആരംഭിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.

വാഹന കമ്പനികളുമായി സഹകരിച്ച് റെയില്‍വേ സ്റ്റേഷനുകളില്‍ വാഹന പ്രദര്‍ശനത്തിനും ബുക്കിങ്ങിനുമുള്ള സ്ഥലമാണ് റെയില്‍വേ നല്‍കുന്നത്. പ്രദര്‍ശനത്തിനു പുറമെ വാഹനങ്ങളുടെ വില്പന, പ്രൊഡക്ട് ലോഞ്ച്, കസ്റ്റമര്‍ ഔട്ട്റീച്ച് പരിപാടികള്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങളുമുണ്ടാവും.

ഇരുചക്ര വാഹനം മുതല്‍ നാലുചക്ര വാഹനങ്ങള്‍ വരെ പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലം റെയില്‍വേ ഒരുക്കും. മാളുകളിലും മറ്റും നല്‍കുന്ന അതേ സൗകര്യമാണ് ദിവസേന 35,000-ത്തിലധികം ആളുകള്‍ വന്നുപോകുന്ന റെയില്‍വേ സ്റ്റേഷനുകളിലും നല്‍കുന്നതെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.

ദിവസ വാടകയ്ക്കാണ് പ്ലാറ്റ്ഫോമിലും റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും സ്ഥലം അനുവദിക്കുന്നത്. പ്ലാറ്റ്ഫോമില്‍ രണ്ട് കാറുകള്‍ വരെ ഇടാനുള്ള സൗകര്യമാണ് ഉണ്ടാവുക. പ്രതിദിനം 10,000 മുതല്‍ 20,000 രൂപ വരെയാണ് ഈടാക്കുക. ഉപയോഗിക്കുന്ന സ്ഥലത്തിനനുസരിച്ച് നിരക്കിലും വ്യത്യാസം ഉണ്ടാകും.

എറണാകുളം ജങ്ഷന്‍, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍ എന്നീ റെയില്‍വേ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കിയത്. ഒരു മാസം മുന്‍പ് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് പദ്ധതി നടപ്പിലാക്കിയത്.

ഡീലര്‍മാര്‍ ആവശ്യപ്പെടുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥലം ലഭ്യമാക്കി നല്‍കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. സ്ഥലം ബുക്കിങ്ങിന് ദക്ഷിണ റെയില്‍വേ ചീഫ് കൊമേഴ്സ്യല്‍ വിഭാഗത്തെ സമീപിക്കണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Content Highlights: Railway Is Planning To Open Car Showroom In Stations

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


image

ജില്ലയുടെ പേരുമാറ്റുന്നതില്‍ പ്രതിഷേധം: ആന്ധ്രയില്‍ മന്ത്രിയുടെയും എം.എല്‍.എയുടെയും വീടിന് തീയിട്ടു 

May 24, 2022

More from this section




Most Commented