ല്‍ഹിയിലേക്ക് പ്രവേശിക്കുന്ന വാണിജ്യ വാഹനങ്ങള്‍ക്ക് റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ ടാഗ് നിര്‍ബന്ധമാക്കുന്നു. നഗരത്തിന്റെ അതിര്‍ത്തികളിലെ തിരക്കേറിയ 13 ടോള്‍ പ്ലാസകളില്‍ വെള്ളിയാഴ്ച അര്‍ധരാത്രിമുതല്‍ ഇക്കാര്യം പ്രാബല്യത്തില്‍വന്നുവെന്ന് തെക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ ടാഗില്ലാത്ത വാഹനങ്ങളില്‍നിന്ന് പിഴയീടാക്കിയശേഷം അവയെ കടത്തിവിടും. എന്നാല്‍, മൂന്നാഴ്ചയ്ക്കുശേഷം ടാഗില്ലാത്ത വാഹനങ്ങളെ നഗരത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല. 

ടാഗുള്ള വാഹനങ്ങളില്‍നിന്ന് പാരിസ്ഥിതിക നഷ്ടപരിഹാര നിരക്ക് പ്ലാസകളില്‍നിന്ന് ഈടാക്കില്ല. എന്നാല്‍, ഇവയില്ലാത്ത വാഹനങ്ങളില്‍നിന്ന് സാധാരണ പാരിസ്ഥിതിക നിരക്കിന്റെ ഇരട്ടിയാണ് ആദ്യയാഴ്ച ഈടാക്കുക. രണ്ടാമത്തെയാഴ്ച നാലിരട്ടിയും മൂന്നാമത്തെയാഴ്ച ആറിരട്ടിയും നല്‍കേണ്ടിവരും. ഇതേക്കുറിച്ച് വാഹന ഉടമസ്ഥരെ അറിയിക്കാന്‍ അധികൃതര്‍ പോസ്റ്ററുകള്‍ പതിക്കുകയും പൊതുഅറിയിപ്പുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്.

പതിമൂന്ന് ടോള്‍ പ്ലാസകളിലും ടാഗുകളുടെ വില്‍പ്പനയുണ്ടാവും. നഗരത്തിലേക്കുള്ള വാഹനഗതാഗതത്തിന്റെ 85 ശതമാനം വരുന്ന മേഖലയിലാണ് ഈ ടോള്‍ പ്ലാസകള്‍. ഇതിനോടകം 1.6 ലക്ഷം റേഡിയോ ഫ്രീക്വന്‍സി ടാഗുകള്‍ വിറ്റതായാണ് കോര്‍പ്പറേഷന്റെ കണക്കുകള്‍.

വാഹനഗതാഗതം സുഗമമാക്കാനും മലിനീകരണ തോത് കുറയ്ക്കാനും ടാഗ് സംവിധാനം സഹായിക്കുമെന്ന് അധികൃതര്‍ പറയുന്നു. നിലവില്‍, ഒരു വാഹനത്തിന് ടോള്‍പ്ലാസ കടന്നുപോവാന്‍ 20 സെക്കന്‍ഡുകള്‍ വേണം. എന്നാല്‍, റേഡിയോ ഫ്രീക്വന്‍സി ടാഗ് സംവിധാനം നടപ്പാവുന്നതോടെ ഇത് അഞ്ചുസെക്കന്‍ഡായി കുറയുമെന്ന് ഇക്കാര്യം ഏര്‍പ്പെടുത്തുന്ന ഏജന്‍സി അവകാശപ്പെട്ടു.

Content Highlights; radio frequency identification tags mandatory for commercial vehicles in delhi, RFID tags are mandatory for commercial vehicles in delhi