ചാലക്കുടി: വെള്ളപ്പൊക്കത്തില്‍ മുങ്ങിയ ഫോക്സ്വാഗണ്‍ വെന്റൊ റിപ്പയര്‍ ചെയ്യാന്‍ കിട്ടിയ ക്വട്ടേഷന്‍ തുക 15,78,993 രൂപ. പുതിയ വണ്ടിയുടെ ഇപ്പോഴത്ത വില 14,05,492 രൂപ. ചാലക്കുടി ഐനിക്കിലാത്ത് എം.കെ. നാരായണന്റെ മകളുടെ ഭര്‍ത്താവ് ഗിരീഷിന്റെ പേരിലുള്ള വണ്ടിയാണ് വെള്ളത്തില്‍ മുങ്ങിയത്. 

ഗിരീഷ് അബുദാബിയിലാണ്. നാരായണനാണ് വണ്ടിയുമായി കമ്പനി ഷോറൂമില്‍ റിപ്പയറിനെത്തിയത്. കാറിന് ഇന്‍ഷുറന്‍സ് തുകയായി വാഗ്ദാനം ചെയ്തത് നാലുലക്ഷം രൂപ മാത്രമാണ്. 2011-ല്‍ 11 ലക്ഷം രൂപ നല്‍കിയാണ് കാര്‍ വാങ്ങിയത്. നാരായണന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. 

Also Read - വാഹനത്തില്‍ വെള്ളം കയറിയാലുള്ള പ്രാഥമിക പരിശോധനകള്‍