പൊതുയാത്രാവാഹനങ്ങള്‍ ഓരോ ട്രിപ്പ് കഴിയുമ്പോഴും അണുവിമുക്തമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ജീവനക്കാര്‍ പണം കൈകാര്യംചെയ്യുമ്പോള്‍ കൈയുറ ധരിക്കണം. മുഖാവരണമടക്കമുള്ള മറ്റ് മുന്‍കരുതലുകളും സ്വീകരിക്കണം. ഇക്കാര്യം എല്ലാ ആര്‍.ടി.ഒ.മാരും വാഹനസര്‍വീസ് ചുമതലക്കാരെ അറിയിച്ചു.

ബസുകളുടെയും ബോട്ടുകളുടെയും പിടികള്‍, കമ്പികള്‍, വാതില്‍പൂട്ടുകള്‍, സീറ്റുകള്‍ എന്നിവയാണ് അണുവിമുക്തമാക്കേണ്ടത്. കഴിയുന്നതും പൊതുവാഹന യാത്രകള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

സാനിറ്റൈസര്‍, മറ്റ് അണുനാശിനികള്‍, കൈയുറ, മുഖാവരണം എന്നിവ വാഹനങ്ങളില്‍ സജ്ജമാക്കണം. വേണ്ടിവന്നാല്‍ ടയറുകളിലും ബോഡിയിലും അണുനാശിനി തളിക്കണം.

യാത്രക്കാര്‍ അറിയാന്‍

  • വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ ചുമ, തുമ്മല്‍ എന്നിവ വരികയാണെങ്കില്‍ കൈയുടെ ചുമലിനും മുട്ടിനും ഇടയിലുള്ള വസ്ത്രത്തിലേക്ക് വേണം ഇവ ചെയ്യാന്‍
  • രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ യാത്ര ഒഴിവാക്കി വിശ്രമിക്കണം
  • പൊതുയാത്രാ വാഹനങ്ങളില്‍നിന്നിറങ്ങിയാല്‍ സാനിറ്റൈസര്‍കൊണ്ട് കൈകള്‍ തുടയ്ക്കണം. സോപ്പ്, വെള്ളം ഉപയോഗിച്ച് കൈകഴുകണം.
  • കൈ മുഖത്തേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കണം.

Content Highlights; Public Service Vehicle Should Carry Hand wash And Hand Sanitizer Tor Clean The Vehicle