നിയാസ് ബൈക്കുതള്ളി ചെറിയപ്പിള്ളിയിലെത്തിയപ്പോൾ | ഫോട്ടോ: മാതൃഭൂമി
ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് യുവാവിന്റെ ഒറ്റയാള്‍ പ്രതിഷേധം. 23-കാരനായ നിയാസാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ബൈക്ക് തള്ളി പ്രതിഷേധിക്കുന്നത്. ഏപ്രില്‍ 18-ന് കാസകോട് നീലേശ്വരത്തു നിന്ന് ആരംഭിച്ച പ്രതിഷേധയാത്രയുടെ 23-ാം ദിവസമാണ് എറണാകുളം ജില്ലയില്‍ പ്രവേശിച്ചത്. ഇതിനോടകം 312 കിലോമീറ്ററിലധികം ബൈക്ക് തള്ളി.
രാവിലെ ആറിന് ബൈക്ക് തള്ളാന്‍ തുടങ്ങിയാല്‍ വൈകീട്ടോടെ അവസാനിപ്പിക്കും. ഒരു ദിവസം 35 കിലോമീറ്ററോളം യാത്ര തുടരും. വൈകീട്ട് ആരെങ്കിലും താമസസൗകര്യം നല്കിയാല് അവിടെ കഴിയും. അല്ലെങ്കില്‍, ൈകയിലുള്ള ടെന്റ് പാതയോരത്ത് കെട്ടി അന്തിയുറങ്ങും.
പതിനഞ്ച് ദിവസത്തിനുള്ളില്‍ തിരുവനന്തപുരത്ത് എത്തുമെന്നാണ് കരുതുന്നതെന്ന് നിയാസ് പറഞ്ഞു. സൗകര്യം ലഭിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിയെ കാണണമെന്നാണ് ആഗ്രഹം. വിവിധയിടങ്ങളില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ഒട്ടേറെയാളുകള്‍ ഐക്യദാര്‍ഢ്യം അറിയിച്ചതായും നിയാസ് പറഞ്ഞു. ഇലക്ട്രോണിക്സില് ഡിപ്ലോമയുള്ള നിയാസ്, കോട്ടയം സ്വദേശിയാണ്. കുറച്ചുകാലം എറണാകുളത്ത് സ്വകാര്യസ്ഥാപനത്തില്‍ ജോലിനോക്കിയിരുന്നു.
Content Highlights: Petrol diesel price hike, protest against fuel price hike, push bike
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..