ഓടിച്ച് കൈതെളിയുന്നത് ലൈസന്‍സ് എടുത്തശേഷം; ഒട്ടും ശാസ്ത്രീയമാകാതെ ഡ്രൈവിങ്ങ് പഠനം


പൊതുവാഹനങ്ങളിലെ ഡ്രൈവര്‍മാരില്‍ ഭൂരിഭാഗത്തിനും റോഡ് സുരക്ഷയിലും ഗതാഗത നിയമങ്ങളിലും കൃത്യമായ പരിശീലനം ലഭിച്ചിട്ടില്ല.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

പൊതുവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് മതിയായ പരിശീലനം നല്‍കാന്‍, ഡ്രൈവിങ് പഠനം ശാസ്ത്രീയമായി നവീകരിക്കാനുള്ള നിര്‍ദേശം സര്‍ക്കാരിന് ലഭിച്ചിട്ട് ഏഴുവര്‍ഷം. സംസ്ഥാനത്തെ വാഹനാപകടങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ടി.കെ. ചന്ദ്രശേഖരദാസാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നത്.

മതിയായ പരിശീലനവും വൈദഗ്ധ്യവും ഇല്ലാത്തവര്‍ വാഹനങ്ങളുമായി നിരത്തില്‍ ഇറങ്ങുന്നത് അപകടങ്ങള്‍ കൂട്ടുന്നുവെന്നായിരുന്നു കമ്മിഷന്റെ കണ്ടെത്തല്‍. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഡ്രൈവര്‍മാര്‍ക്ക് ശാസ്ത്രീയപരിശീലനം നല്‍കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മോട്ടോര്‍വാഹനവകുപ്പിന്റെ കുറ്റസമ്മതമായി ഇതിനെ കാണാം.2015 ഒക്ടോബര്‍ 21-ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് സംവിധാനത്തിന്റെ പോരായ്മകള്‍ അക്കമിട്ട് നിരത്തുന്നുണ്ട്. എന്നാല്‍ ഡ്രൈവിങ് ലൈസന്‍സ് എടുത്തശേഷം വാഹനം 'ഓടിച്ച് കൈതെളിയുന്ന' രീതി അതേപടി നിലനില്‍ക്കുകയാണ്.

പൊതുവാഹനങ്ങളിലെ ഡ്രൈവര്‍മാരില്‍ ഭൂരിഭാഗത്തിനും റോഡ് സുരക്ഷയിലും ഗതാഗത നിയമങ്ങളിലും കൃത്യമായ പരിശീലനം ലഭിച്ചിട്ടില്ല. മോട്ടോര്‍വാഹനവകുപ്പിന്റെ ഡ്രൈവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പരിമിതമാണ്. ചെറിയ അശ്രദ്ധപോലും ഒട്ടേറെപ്പേരുടെ ജീവനെടുക്കും. ഇതേക്കുറിച്ച് അവബോധമില്ലാത്തതാണ് അഭ്യാസങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്.

Content Highlights: proposal to modernize driving education scientifically, driving school, driving license, MVD Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented