ഓടിയിട്ടും നഷ്ടം കുതിക്കുന്നു, ഇനി ജി-ഫോം രക്ഷ; 12,500 ബസുകളില്‍ 9,500-ഉം സര്‍വീസ് നിര്‍ത്തി


10,000 രൂപയിലധികം വരുമാനം ലഭിച്ചിട്ടുള്ള സ്ഥാനത്ത് ഇപ്പോള്‍ 2500-3000 രൂപ വരെയേ കളക്ഷന്‍ ഉള്ളൂവെന്ന് ബസ്സുടമകള്‍.

ത്ര ഓടിയിട്ടും രക്ഷയില്ലാത്തതുകൊണ്ട് സ്വകാര്യ ബസുകള്‍ വീണ്ടും ജി ഫോമില്‍. സംസ്ഥാനത്തെ മുക്കാല്‍ ഭാഗം ബസുകളും ഒരു വര്‍ഷത്തേക്കു നിരത്തിലിറങ്ങാതിരിക്കാനുള്ള അനുമതി നേടിയിരിക്കുകയാണ്. കേരളത്തെ 12,500 സ്വകാര്യ ബസുകളില്‍ 9,500 എണ്ണവും മോട്ടോര്‍ വാഹന വകുപ്പിന് ജി ഫോം കൊടുത്തുകഴിഞ്ഞു.

കോവിഡ് നിയന്ത്രണം നീളുന്നതിനിടെ നഷ്ടം സഹിച്ച് പലരും ആദ്യം നല്‍കിയ ജി ഫോം പിന്‍വലിച്ച് ഓടാന്‍ തുടങ്ങിയെങ്കിലും ജീവനക്കാര്‍ക്ക് ശമ്പളം പോലും കൈയില്‍നിന്ന് കൊടുക്കേണ്ട അവസ്ഥയായപ്പോഴാണ് മിക്ക ബസുകളും ജി ഫോമില്‍ കയറിയത്. കോവിഡ് വ്യാപനം വര്‍ധിച്ചതോടെ ജനം നിരത്തിലിറങ്ങുന്നതു കുറഞ്ഞു. വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ബസുകളില്‍ കയറുന്നത്.

നേരത്തെ 10,000 രൂപയിലധികം വരുമാനം ലഭിച്ചിട്ടുള്ള സ്ഥാനത്ത് ഇപ്പോള്‍ 2500-3000 രൂപ വരെയേ കളക്ഷന്‍ ഉള്ളൂവെന്ന് ബസ്സുടമകള്‍ പറയുന്നു. ഒരു ദിവസം ശരാശരി 60 മുതല്‍ 80 ലിറ്റര്‍ ഇന്ധനത്തിന് 4000 മുതല്‍ 6000 രൂപ വരെ ആവശ്യമാണ്. കൂടാതെ തൊഴിലാളികള്‍ക്ക് കൂലിയും ബസിന്റെ മറ്റ് മെയിന്റനന്‍സുകളും നോക്കണം.

നികുതിയും ഇന്‍ഷുറന്‍സും പുറമേയാണ്. അതായത് ഇപ്പോള്‍ ബസ് നിരത്തിലിറക്കിയാല്‍ ഓരോ ബസിനും കുറഞ്ഞത് 5000 രൂപയ്ക്കു മുകളിലേക്ക് ഉടമ ൈകയില്‍ നിന്ന് എടുക്കേണ്ട അവസ്ഥയാണ്. സംസ്ഥാനത്ത് ഇപ്പോള്‍ നിരത്തിലുള്ളത് 3000 ബസുകള്‍ മാത്രമാണ്. കോവിഡ് കാലത്ത് ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചെങ്കിലും അതുകൊണ്ടും മെച്ചമുണ്ടായില്ല.

ചെറുകിട ബസുകാരാണ് ഏറെ കഷ്ടപ്പെടുന്നത്. ബാങ്ക് വായ്പയെടുത്ത് ബസ് വ്യവസായത്തിനിറങ്ങിയവരും പ്രതിസന്ധിയിലാണ്. രോഗവ്യാപനം കൂടുന്നതോടെ ആളുകള്‍ യാത്ര ചെയ്യാന്‍ മടിക്കുകയാണ്. പല വാര്‍ഡുകളും മാറി മാറി കണ്ടെയ്ന്‍മെന്റ് സോണാക്കുന്നതും നിയന്ത്രണങ്ങള്‍ മാറി വരുന്നതും ബാധിക്കുന്നു.

ഈ അവസ്ഥയില്‍ ബസ് നിരക്കു വര്‍ധന കൊണ്ടൊന്നും ഈ വ്യവസായത്തെ പിടിച്ചുനിര്‍ത്താനാകില്ലെന്നും ഇന്ധനവിലയില്‍ സബ്‌സിഡിയും നികുതിയിളവും ഉള്‍പ്പെടെ കാര്യക്ഷമമായ പാക്കേജിലൂടെയല്ലാതെ മേഖലയെ രക്ഷിക്കാനാവില്ലെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ ജന. സെക്രട്ടറി കെ.ബി. സുനീര്‍ പറയുന്നു.

എന്താണ് ജി ഫോം

ബസിന്റെ ചെലവുകള്‍ ഒഴിവാക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ ഗതാഗത വകുപ്പിന്റെ അനുമതിയോടെ ബസുകള്‍ സര്‍വീസ് നിര്‍ത്തി കയറ്റിയിടുന്നതിനാണ് ഇത്. ജി ഫോം നല്‍കിയാല്‍ ബസുകള്‍ 3 മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ കയറ്റിയിടാം.

എപ്പോള്‍ വേണമെങ്കിലും ഉടമകള്‍ക്ക് ജി ഫോം പിന്‍വലിച്ച് ബസുകള്‍ റോഡിലിറക്കാനും വ്യവസ്ഥയുണ്ട്. ജി ഫോം നല്‍കിയാല്‍ വാഹന നികുതി, ക്ഷേമനിധി, ഇന്‍ഷുറന്‍സ് എന്നീ ബാധ്യതകളില്‍നിന്നാണ് ഒഴിവാകുന്നത്.

Content Highlights: Private Buses Struggling For Post Lock Down Service

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022

Most Commented