സംസ്ഥാനത്ത് സ്വകാര്യബസ്സുകള്‍ ഓട്ടം നിര്‍ത്തിയിട്ട് രണ്ട് മാസമാവുന്നു. പന്ത്രണ്ടായിരത്തോളം വരുന്ന ബസ്സുകള്‍ ഇപ്പോള്‍ റോഡുകളിലോ ഉടമകളുടെ ഷെഡ്ഡുകളിലോ ആണ്. ഓടാന്‍ അനുമതി ലഭിച്ചാലും അതത്ര എളുപ്പത്തില്‍ സാധിക്കില്ല. 80 ശതമാനം ബസ്സുകളുടെയും ബാറ്ററികള്‍ നശിച്ചുകഴിഞ്ഞു.
ടയര്‍, ബ്രേക്ക് യന്ത്രത്തകരാറുകളടക്കം അറ്റകുറ്റപ്പണിക്കും മറ്റ് ചെലവുകള്‍ക്കും മാത്രമായി കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നാണ് ഉടമകള്‍ പറയുന്നത്. മുന്‍പേതന്നെ നഷ്ടത്തില്‍ ഓടിയിരുന്ന വ്യവസായം ലോക് ഡൗണില്‍ വീണ്ടും താറുമാറായി. ഒരു വര്‍ഷത്തിനിടെ, കേരളത്തില്‍ 1600 ബസ്സുകളാണ് നിരത്തൊഴിഞ്ഞത്. ഏറിയവയും പെരുകിയ കടം, വരുമാനക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണമായിരുന്നു പിന്‍വാങ്ങിയത്.
ജിഫോം വാങ്ങി80 ശതമാനം
വണ്ടി ഓടിക്കാം; പക്ഷേ, നിബന്ധനകള്‍ക്ക് വിധേയമായിരിക്കണം എന്ന നിര്‍ദേശംകൂടി സര്‍ക്കാരില്‍നിന്ന് വന്നതോടെ 80 ശതമാനം ബസ്സുടമകളും ഒരു വര്‍ഷത്തേക്ക് ബസ്സുകള്‍ നിരത്തിലിറക്കാതിരിക്കാന്‍ ജിഫോം വാങ്ങി. ഇങ്ങനെ വന്നാല്‍ നികുതി, ക്ഷേമനിധി, ഇന്‍ഷുറന്‍സ് എന്നിവ വേണ്ടിവരില്ല. എന്നാല്‍, ഈ ഇളവുകളും ഇനി ലഭ്യമാകുമോയെന്ന പേടി ഇവര്‍ക്കുണ്ട്.
സാമൂഹിക അകലം, ചാര്‍ജ് വര്‍ധന
:ബസ്സിന്റെ സീറ്റിങ് ശേഷിയുടെ പകുതി യാത്രക്കാരെ മാത്രമേ ഇനി ബസ് ഓടിത്തുടങ്ങിയാലും കയറ്റാന്‍ സാധിക്കൂ. അങ്ങനെ വരുമ്പോള്‍ ഒരു ബസ്സില്‍ ശരാശരി 20 പേര്‍ മാത്രം കാണും. നിലവിലുള്ള ചാര്‍ജ് വര്‍ധനകൊണ്ടൊന്നും ഈ നഷ്ടം നികത്താന്‍ പറ്റില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
'ബസ് മുതലാളി' പേരില്‍ മാത്രം!
നാല് ബസ്സുകളുണ്ടെങ്കിലും ലോക്ക് ഡൗണ്‍തൊട്ട് നാലും വീട്ടില്‍ കിടപ്പാണ്. ബസ്സുകളെ ആശ്രയിച്ചിരുന്ന 12 തൊഴിലാളികള്‍ക്കും വരുമാനമില്ലാതായി. ഒരു ബസ്സില്‍നിന്ന് 2000 രൂപയോളം കിട്ടിയിരുന്നതാണ് ഒറ്റയടിക്ക് ഇല്ലാതായത്. ബസ് മുതലാളിയെന്നത് ഇപ്പോള്‍ പേരില്‍ മാത്രമാണ്.
എ. ചെന്താമര (ഡ്രീംസ് ബസ്സുടമ, ചിറ്റൂര്‍)
Content Highlights: Private Buses Struggling For Post Lock Down Service