പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
സര്‍വീസ് നടത്തുന്ന ബസുകളിലെ ഒറ്റയക്ക-ഇരട്ടയക്ക നമ്പര്‍ ക്രമീകരണം ഒഴിവാക്കി. ചൊവ്വാഴ്ചമുതല്‍ എല്ലാ ബസുകള്‍ക്കും സര്‍വീസ് നടത്താം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് നിശ്ചിതദിവസങ്ങളില്‍ ഒറ്റയക്ക-ഇരട്ടയക്ക ബസുകള്‍ക്ക് സര്‍വീസ് നടത്താം എന്ന നിര്‍ദേശം വന്നത്. ഇതുപ്രകാരം ഒറ്റ അക്കത്തിലും ഇരട്ട അക്കത്തിലും അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള ബസുകള്‍ക്ക് വ്യത്യസ്ത ദിവസങ്ങളില്‍ മാത്രം ഓടാമെന്നായിരുന്നു അറിയിപ്പ്.
ഇത് അശാസ്ത്രീയമാണെന്ന് തുടക്കം മുതല്‍തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഗാമീണ സര്‍വീസുകളെയും സാധാരണക്കാരെയും ഇത് സാരമായി ബാധിച്ചു. വിവിധ ബസുടമസ്ഥസംഘടനകള്‍ തീരുമാനത്തിനെതിരേ രംഗത്ത് വരികയും ചെയ്തു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗ തീരുമാനപ്രകാരം കണ്ണൂര്‍ ജില്ലയിലെ പെര്‍മിറ്റുള്ള സ്റ്റേജ് കാര്യേജുകള്‍ക്ക് എല്ലാ ദിവസവും സര്‍വീസ് നടത്താം.
സീറ്റിന്റെ എണ്ണത്തില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റി സര്‍വീസ് നടത്താന്‍ പാടില്ല. നിന്നുള്ള യാത്രയും അനുവദിക്കില്ല. ഇക്കാര്യം കണ്ടക്ടര്‍മാര്‍ ഉറപ്പുവരുത്തണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
Content Highlights: Private Buses Starts Regular Service In Kannur District
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..