സ്വകാര്യ ബസ്സുടമകളുടെ നികുതി അടയ്ക്കാനുള്ള സമയ പരിധി നീട്ടുമെന്ന മന്ത്രിയുടെ പ്രഖ്യാപനം പ്രസ്താവനയില്‍ ഒതുങ്ങി. ഇതോടെ ജൂലായ് ഒന്നു മുതല്‍ ബസുകള്‍ ഓടിക്കാമെന്ന തീരുമാനം ഉടമകള്‍ മാറ്റിവച്ചു. 

ചുരുക്കം ചില ബസ്സുടമകള്‍ പിഴ അടക്കമുള്ള നികുതിയടച്ചു തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള റോഡ് നികുതിയുടെ അവസാന തീയതി ജൂണ്‍ 30-ല്‍ നിന്ന് ഓഗസ്റ്റ് 31 -ലേക്ക് നീട്ടുമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു ഒരു മാസം മുമ്പ് പറഞ്ഞത്. 

ഏപ്രില്‍ മുതലുള്ള നികുതി പിഴ കൂടാതെ അടയ്‌ക്കേണ്ട സമയം മേയ് 15 ആയിരുന്നു. എന്നാല്‍ അപ്പോള്‍ ലോക്ഡൗണ്‍ ആയിരുന്നതിനാല്‍ ബസുകള്‍ക്ക് ഓടാന്‍ കഴിഞ്ഞിരുന്നില്ല.

ഇളവുകള്‍ വന്നപ്പോള്‍ ഒറ്റ അക്കം, ഇരട്ടയക്കം എന്ന ക്രമത്തില്‍ ഓടാന്‍ അനുവദിച്ചെങ്കിലും 90 ശതമാനം ബസുകളും ഓടിയില്ല. ജി-ഫോം നല്‍കി ബസുകള്‍ കയറ്റിയിട്ടിരിക്കുകയായിരുന്നു. ജൂണ്‍ 30-നാണ് ജി-ഫോം നല്‍കിയ കാലാവധി കഴിഞ്ഞതെങ്കിലും ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണവും കുറവാണ്.

Content Highlights: Private Bus Tax Relaxation, Kerala Transport Minister, Private Bua Service