പത്ത് വര്‍ഷത്തിനിടെ ഓട്ടം നിര്‍ത്തി 25,500 ബസുകള്‍, പണിപോയത് 32,000 പേര്‍ക്ക്; തളരുന്ന ബസ് മേഖല


ഷിഹാബുദ്ദീന്‍ കാളികാവ്

കോവിഡിനുശേഷം 4100 സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തി. ജീവനക്കാരെ കുറച്ചാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കോവിഡ് പ്രതിസന്ധിയില്‍ സ്വകാര്യബസുകള്‍ ജീവനക്കാരുടെ എണ്ണം കുറച്ചപ്പോള്‍ സംസ്ഥാനത്ത് തൊഴില്‍ നഷ്ടപ്പെട്ടത് 32,000 പേര്‍ക്ക്. വായ്പയെടുത്തും മറ്റും ബസ് വാങ്ങിയ ഉടമകള്‍ നിലനില്‍പ്പിനായി നെട്ടോട്ടമോടുന്ന അവസ്ഥയാണ് ഈ മേഖലയില്‍. ഡീസല്‍ വിലവര്‍ധനയും കോവിഡുമാണ് സ്വകാര്യ ബസ് വ്യവസായത്തെ പ്രതിസന്ധിയിലാക്കിയത്.

കോവിഡിനുശേഷം 4100 സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തി. ജീവനക്കാരെ കുറച്ചാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്. നാലു ജീവനക്കാരുണ്ടായിരുന്നത് രണ്ടും മൂന്നുമാക്കിയാണ് ഓട്ടം. ഓട്ടംനിര്‍ത്തിയ 4100 ബസുകളില്‍ മാത്രം 16,000-ത്തിലേറെപ്പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച് സര്‍വീസ് നടത്തുന്ന ബസുകളിലെ കണക്കെടുത്താല്‍ 16,000 പേര്‍ക്ക് ജോലിനഷ്ടപ്പെട്ടതായും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ഹംസ ഏരിക്കുന്നന്‍ പറഞ്ഞു.

ശരാശരി ഒരു ബസിന് ദിവസം 100 ലിറ്റര്‍ ഡീസല്‍ വേണം. വില വര്‍ധനയെത്തുടര്‍ന്ന് ഡീസലിനു മാത്രം 2000 രൂപയിലേറെ അധികം വേണ്ടിവരുന്നുണ്ട്. വാഹന ഇന്‍ഷുറന്‍സും നീക്കിവെച്ചാല്‍ ഉടമയ്ക്ക് ഒരു രൂപ പോലും കിട്ടാത്ത അവസ്ഥയാണ്.

സ്വകാര്യബസുകളില്‍ തൊഴിലാളികള്‍ കമ്മിഷന്‍ വ്യവസ്ഥയിലാണ് ജോലിചെയ്യുന്നത്. 100 രൂപ ലഭിച്ചാല്‍ ഡ്രൈവര്‍ക്ക് എട്ടും മറ്റു രണ്ടുപേര്‍ക്ക് ഏഴും രൂപ വീതവുമാണ് ലഭിക്കുക. വരുമാനംകുറഞ്ഞ ബസുകള്‍ ബത്ത ഒഴിവാക്കി ജീവനക്കാര്‍ക്ക് ദിവസക്കൂലിയുമാക്കിയിട്ടുണ്ട്.

വര്‍ഷം- സര്‍വീസ് നടത്തുന്ന ബസുകള്‍

  • 2010 - 34000
  • 2019 - 12600
  • 2020 - 12500
  • 2021 - 8500
പ്രതീക്ഷയിലാണ്

സര്‍വീസ് നടത്താതിരുന്ന കോവിഡ് കാലത്തെ നികുതി സര്‍ക്കാര്‍ ഒഴിവാക്കിത്തരുമെന്നാണ് പ്രതീക്ഷ. ബസ് ചാര്‍ജ് വര്‍ധന കൂടി നടപ്പാക്കുന്നതോടെ ഓട്ടം നിര്‍ത്തിയ പല ബസുകളും പുനരാരംഭിക്കാനുള്ള സാധ്യതയുമുണ്ട്. 2012-ല്‍ പുതുക്കിയ വിദ്യാര്‍ഥി യാത്രാനിരക്ക് പുതുക്കിയാല്‍ മാത്രമേ സ്വകാര്യ ബസ് വ്യവസായം രക്ഷപ്പെടൂ.

-ഹംസ ഏരിക്കുന്നന്‍, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍

Content Highlights: Private bus service facing heavy crisis because of diesel price hike and post covid problems


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented