സ്വകാര്യബസ്സുടമകള്‍ നഷ്ടം കുറയ്ക്കാന്‍ ജി ഫോം നല്‍കി സര്‍വീസ് നിര്‍ത്തിവെയ്ക്കുമ്പോള്‍ നഷ്ടം സര്‍ക്കാരിനും തൊഴിലാളികള്‍ക്കും. നികുതിയിനത്തില്‍ ഒരുവര്‍ഷം നൂറുകോടിയോളം രൂപ സര്‍ക്കാരിന് ലഭിക്കില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓരോ ജില്ലയിലും പ്രത്യക്ഷവും പരോക്ഷവുമായി പതിനായിരത്തോളം പേരുടെ തൊഴിലിനെയും ഇത് ബാധിക്കും.
എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശമനുസരിച്ച് 2017 മുതലുള്ള ബസുകള്‍ക്ക് വിസ്തീര്‍ണം അനുസരിച്ചാണ് നികുതി. 48 സീറ്റുള്ള പുതിയ ബസുകള്‍ക്ക് ഈ രീതിയില്‍ 36,000 രൂപയോളം നികുതി നല്‍കണം. നികുതി അടയ്ക്കുന്നതിനുമുമ്പ് ഇന്‍ഷുറന്‍സ്, ക്ഷേമനിധി എന്നിവ അടച്ചതിന്റെ രസീതുകളും വേണം.
ഓടുന്നത് 10% ബസുകള്‍
തൃശൂര്‍ ജില്ലയില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത് പത്തുശതമാനം ബസുകളാണ്. സ്റ്റാന്‍ഡുകളിലും അനുബന്ധമേഖലയിലും തിരക്കില്ലാതായി. ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. പലരും മറ്റു തൊഴിലിടങ്ങളിലേക്ക് ചേക്കേറി. പ്രതിസന്ധി കഴിഞ്ഞാല്‍ മടങ്ങിയെത്താമെന്നാണ് പലരുടെയും പ്രതീക്ഷ.
സര്‍വീസ് നിര്‍ത്തിയാല്‍ ഇളവ്
33 സീറ്റ് വരെയുള്ള ബസുകള്‍ക്ക് ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നിവര്‍ക്ക് 3,600 രൂപയാണ് ക്ഷേമനിധിയില്‍ നല്‍കേണ്ടത്. വര്‍ഷത്തില്‍ 70,000-75000 രൂപ ഇന്‍ഷുറന്‍സ് തുകയായും അടയ്ക്കണം. സര്‍വീസ് നിര്‍ത്തിവെച്ചാല്‍ നികുതി, ഇന്‍ഷുറന്‍സ്, ക്ഷേമനിധി എന്നിവ അടയ്ക്കുന്നതില്‍ ഇളവുകളുണ്ടാകും.
പ്രതിസന്ധിഘട്ടം കഴിഞ്ഞാല്‍ ഏതുസമയവും ജി ഫോം പിന്‍വലിച്ച് സര്‍വീസ് തുടരുകയും ചെയ്യാം. കോവിഡ് പ്രതിസന്ധിയില്‍ ബസുകള്‍ കൂട്ടത്തോടെ കയറ്റിയിട്ടതോടെ സര്‍ക്കാരിന് ലഭിക്കേണ്ട ഈ വരുമാനമെല്ലാം ഇല്ലാതാകും.
തൃശൂര്‍ ജില്ലയില്‍ 1500 സ്വകാര്യബസുകളുണ്ടെന്നാണ് ഏകദേശകണക്ക്. ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നിങ്ങനെ പ്രത്യക്ഷത്തില്‍ പണിയെടുക്കുന്ന അയ്യായിരത്തോളംപേരുണ്ട്. വര്‍ക്ക്‌ഷോപ്പുകള്‍, ടയര്‍ അറ്റകുറ്റപ്പണിക്കാര്‍, ഗ്രീസിട്ട് നല്‍കുന്നവര്‍ തുടങ്ങി പരോക്ഷമായി സ്വകാര്യ ബസ് സര്‍വീസിനെ ആശ്രയിച്ച് ജീവിക്കുന്നവരും ഏറെയാണ്.
Content Highlights: Private Bus Sector Facing Heavy Crisis Due To Corona Pandemic