പ്രതീകാത്മകചിത്രം| Photo: Mathrubhumi
കെ.എസ്.ആര്‍.ടി.സി.യുടെ കുത്തകപാതകളില്‍ അനധികൃതമായി ഓടുന്ന സ്വകാര്യ ബസുകള്‍ (കോണ്‍ട്രാക്ട് കാരേജ്) പിടികൂടിയില്ലെങ്കില്‍ ആര്‍.ടി.ഒ.മാര്‍ക്കെതിരേ കര്‍ശനനടപടിയുണ്ടാകുമെന്ന് ഗതാഗതസെക്രട്ടറി ബിജു പ്രഭാകര്‍ മുന്നറിയിപ്പുനല്‍കി. റൂട്ട് പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ചോടുന്ന സ്വകാര്യ ബസുകളെ ചില ഉദ്യോഗസ്ഥര്‍ സഹായിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.
അനധികൃത സര്‍വീസുകള്‍ക്കെതിരേയുള്ള പരാതികളില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന നടപടികള്‍ നിരീക്ഷിക്കാനും ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ടുനല്‍കാനും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തിന് നിര്‍ദേശവുംനല്‍കി.
ഓയൂര്‍-എറണാകുളം പാതയില്‍ അനധികൃതമായി ഓടിയ സ്വകാര്യബസിനെതിരേ നടപടിയെടുക്കാതിരുന്ന കൊല്ലം ആര്‍.ടി.ഒ. ഡി. മഹേഷിനെ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ സസ്‌പെന്‍ഡുചെയ്തിരുന്നു. ഇതിനെതിരേ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സംഘടനകള്‍ സാമൂഹികമാധ്യങ്ങളില്‍ പ്രതിഷേധംതുടങ്ങിയ പശ്ചാത്തലത്തിലാണ് ഗതാഗതസെക്രട്ടറി നിലപാട് കടുപ്പിച്ചത്.
സംസ്ഥാനത്തിനുള്ളില്‍ ദീര്‍ഘദൂരബസുകള്‍ ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് മാത്രമാണ് അനുമതി. എന്നാല്‍, ഒട്ടേറെ ടൂറിസ്റ്റ് ബസുകള്‍ റൂട്ട് ബസുകള്‍പോലെ ഓടുന്നുണ്ട്. മാസം 30 കോടിരൂപയുടെ വരുമാനനഷ്ടമാണ് ഇതുകാരണം കെ.എസ്.ആര്‍.ടി.സി.ക്കുണ്ടാക്കുന്നത്.
Content Highlights: Private bus parallel service in ksrtc route, MVD Official should take necessary action


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..