വേഗം കുറയ്ക്കാമോ പേടിയാകുന്നു: ബസ് ഇങ്ങനെയെ പോകൂ വേണേല്‍ ഇറങ്ങിക്കോ: കണ്ടക്ടറുടെ മറുപടി


2 min read
Read later
Print
Share

''നിങ്ങള്‍ക്ക് എവിടെയാണ് ഇറങ്ങേണ്ടത്?'' -കണ്ടക്ടറുടെ ചോദ്യം. ''കണ്ണൂക്കര'' എന്ന് മറുപടി. ''നിങ്ങള്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിക്കോളൂ, തൃശ്ശൂരില്‍നിന്ന് പുലര്‍ച്ചെ പോരുന്ന ബസാണ്. ഇങ്ങനെയേ പോകാനാവൂ'' എന്ന് കണ്ടക്ടറുടെ ധാര്‍ഷ്ട്യം.

പ്രതീകാത്മക ചിത്രം | രേഖാചിത്രം: മാതൃഭൂമി

താഗതവകുപ്പിലേയും പോലീസിലെയും അധികാരികള്‍ കാണുന്നില്ലേ ഈ മരണപ്പാച്ചില്‍? ജീവന്‍ കൈയില്‍പ്പിടിച്ച് ബസില്‍ യാത്രചെയ്യേണ്ടിവന്ന അനുഭവത്തിന്റെ ഓര്‍മയില്‍ വിറയല്‍ മാറാതെയാണ് കോഴിക്കോട്ടുകാരിയായ ഈ വീട്ടമ്മയുടെ ചോദ്യം. ''കണ്ണൂരിലേക്കുള്ള ബസില്‍ കോഴിക്കോട്ടുനിന്നാണ് പ്രായമുള്ള അമ്മയ്‌ക്കൊപ്പം കയറിയത്. പണിനടക്കുന്ന റോഡാണെന്ന പരിഗണനയൊന്നുമില്ലാതെ അതിവേഗത്തിലായിരുന്നു യാത്ര.

ഇരുചക്രമുള്‍പ്പെടെയുള്ള മറ്റു വാഹനങ്ങളെയൊക്കെ തട്ടി-തട്ടിയില്ല എന്നമട്ടിലുള്ള മരണപ്പാച്ചില്‍ കണ്ടപ്പോള്‍, മധ്യവയസ്സുപിന്നിട്ടൊരു യാത്രക്കാരി കണ്ടക്ടറോട് പറഞ്ഞു: ''മോനേ, ഇങ്ങനെ പോവുന്നതു കാണുമ്പോള്‍ പേടിയാകുന്നു. ബസിലുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും അപകടമല്ലേ ഈ പോക്ക്? ഒന്ന് വേഗം കുറയ്ക്കാന്‍ ഡ്രൈവറോട് പറയാമോ?'' കണ്ടക്ടര്‍ ഡ്രൈവറുടെ സമീപംചെന്ന് എന്തോ പറഞ്ഞ് തിരിച്ചുവന്നു. മരണപ്പാച്ചിലിന് ഒരു കുറവുമില്ല.

വീണ്ടും അവര്‍ കണ്ടക്ടറെ വിളിച്ചു. വേഗം കുറയ്ക്കണമെന്ന് അപേക്ഷിച്ചു. ''നിങ്ങള്‍ക്ക് എവിടെയാണ് ഇറങ്ങേണ്ടത്?'' -കണ്ടക്ടറുടെ ചോദ്യം. ''കണ്ണൂക്കര'' എന്ന് മറുപടി. ''നിങ്ങള്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിക്കോളൂ, തൃശ്ശൂരില്‍നിന്ന് പുലര്‍ച്ചെ പോരുന്ന ബസാണ്. ഇങ്ങനെയേ പോകാനാവൂ'' എന്ന് കണ്ടക്ടറുടെ ധാര്‍ഷ്ട്യം. ബസിന്റെ വേഗം കുറയ്ക്കാനുള്ള മട്ടില്ലെന്നു മനസ്സിലായപ്പോള്‍ ഞാന്‍ മൊബൈലില്‍ ജി.പി.എസ്. സ്പീഡോമീറ്റര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സ്പീഡ് നിരീക്ഷിക്കാന്‍ തുടങ്ങി. കണ്ടക്ടറെ അതു കാണിച്ചുകൊടുത്ത് വേഗം കുറയ്ക്കാന്‍ വീണ്ടും അഭ്യര്‍ഥിച്ചു. ഇല്ലെങ്കില്‍ പോലീസില്‍ അറിയിക്കുമെന്നും പറഞ്ഞു. പരിഹാസച്ചിരിയായിരുന്നു മറുപടി.

പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാമെന്ന് പറഞ്ഞ് പ്രസിദ്ധീകരിച്ച പോലീസ് നമ്പറിലേക്ക് വിവരമറിയിക്കാന്‍ ശ്രമിച്ചപ്പോള്‍ അതില്‍ വാട്സാപ്പ് കിട്ടുന്നില്ല. ഗൂഗിളില്‍ പരതി വടകര ട്രാഫിക് പോലീസിലേക്ക് വിളിച്ചു. വിവരം പറഞ്ഞ?പ്പോള്‍, ''ഹൈവേ പോലീസിനെ അറിയിക്കാം'' എന്ന് ഉദാസീനമായ മറുപടി. ഞാനും അമ്മയും ആ ബസില്‍നിന്നിറങ്ങും വരെ ഒരിടത്തും പോലീസ് വരുകയോ ബസില്‍ പരിശോധന നടത്തുകയോ ചെയ്തില്ല. ഇനി എവിടെയാണ് പരാതിപ്പെടേണ്ടത്?''

ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനങ്ങളില്‍ പോകുന്നവരെ പിടികൂടാന്‍ കഠിനപരിശ്രമം നടത്തുന്ന, ചെറുവാഹനങ്ങളുടെ വേഗപരിധി ക്യാമറക്കണ്ണുകളില്‍ അളന്ന് പിഴയടയ്ക്കാനുള്ള അറിയിപ്പ് കൃത്യമായി വീട്ടിലേക്കെത്തിക്കുന്ന അധികാരികള്‍ ബസുകളുടെ മരണപ്പാച്ചില്‍ മാത്രം കാണാത്തതെന്തെന്നാണ് ചോദ്യം. വേഗനിയന്ത്രണത്തിന് പണ്ടുണ്ടായിരുന്ന പഞ്ചിങ് സ്റ്റേഷനുകളും ഇല്ലാതായി.

നഗരപരിധിയില്‍ പോലീസ്, ഗതാഗതവകുപ്പധികാരികള്‍ നോക്കിനില്‍ക്കെയാണ് അനുവദനീയമായ വേഗപരിധിയുടെ ഇരട്ടിവേഗത്തില്‍ ബസുകള്‍ കുതിക്കുന്നത്. എന്നിട്ടും ഗതാഗതനിയമലംഘനങ്ങളുടെ പരിശോധനയിലോ നടപടിയിലോ ഇവ വരാത്തതെന്തെന്നാണ് ചോദ്യം. സിറ്റി ബസുകളും ഇക്കാര്യത്തില്‍ ഒട്ടും മോശമല്ല. മത്സര ഓട്ടം കാരണമുള്ള അപകടങ്ങളും തര്‍ക്കങ്ങളും ആളുകള്‍ക്ക് ശീലമായിരിക്കുന്നു. ജീവന്‍ വേണമെങ്കില്‍ ഓടി മാറുന്നതാണ് നല്ലതെന്ന പാഠം നാം പഠിച്ചിരിക്കുന്നു.

Content Highlights: Private bus over speed, Private bus violates speed limits in highways, speed governor, Police, MVD

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Uber Green

1 min

25,000 ഇലക്ട്രിക് കാറുകള്‍, ബുക്കിങ്ങില്‍ ഇ-കാര്‍ തിരഞ്ഞെടുക്കാം; ഊബര്‍ ഗ്രീന്‍ ഇന്ത്യയിലേക്ക്

May 28, 2023


E-Scooter

2 min

വേഗത 25 കി.മീ, 45 വരെ ഉയര്‍ത്തും; ഇലക്ട്രിക് സ്‌കൂട്ടര്‍ തട്ടിപ്പിന് 'പൂട്ടിട്ട്' കമ്മിഷണര്‍

May 27, 2023


Ola Electric Scooter

1 min

വില കുറയ്ക്കാന്‍ വിട്ടുവീഴ്ച, ബാറ്ററിക്ക് ഗുണനിലവാരവുമില്ല; ഇ-സ്‌കൂട്ടര്‍ കത്തിയതില്‍ ഡി.ആര്‍.ഡി.ഒ.

May 25, 2022

Most Commented