റിസര്‍വ് ബാങ്ക് ചെക്ക് വച്ചെങ്കിലും മൈബസിന് മാറ്റമില്ല, കാര്‍ഡുള്ള യാത്രക്കാര്‍ക്ക് ഇളവുമായി ബസുകള്‍


സജീവ് പള്ളത്ത്

80 ബസ്സുടമകളുടെ നൂറിലേറെ ബസുകളാണ് മൈബസ് കൂട്ടായ്മയില്‍ ചേര്‍ന്ന് വീല്‍സ് കാര്‍ഡ് എന്ന സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്.

മൈ ബസ് ഡിജിറ്റൽ കാർഡ് | ഫോട്ടോ: മാതൃഭൂമി

മൈബസ് വീല്‍സ് കാര്‍ഡ് നിര്‍ത്തലാക്കിയെങ്കിലും കാര്‍ഡുടമകള്‍ക്ക് തത്കാലം ഡിസ്‌കൗണ്ട് നിരക്ക് നല്‍കും. യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കാന്‍ കോട്ടയം ജില്ലയില്‍ സ്വകാര്യബസുകളുടെ കൂട്ടായ്മ നടപ്പാക്കിയതാണ് മൈബസ് കാര്‍ഡ്. റിസര്‍വ് ബാങ്ക് നിയന്ത്രണം മൂലമാണ് യാത്രക്കാരില്‍നിന്ന് മുന്‍കൂര്‍ പണം സ്വീകരിച്ച് നടപ്പാക്കിയിരുന്ന കാര്‍ഡ് സംവിധാനം അവസാനിപ്പിച്ചത്.

വെള്ളിയാഴ്ച മുതല്‍ മൈബസ് കൂട്ടായ്മയിലെ എല്ലാബസുകളിലും കാര്‍ഡുടമകളായ യാത്രക്കാര്‍ക്ക് നേരത്തേ നല്‍കിയതുപോലെ ടിക്കറ്റ് നിരക്കില്‍ 15 ശതമാനം ഇളവ് നല്‍കിത്തുടങ്ങി. മുന്‍പ് ടിക്കറ്റ് മെഷീനില്‍ കാര്‍ഡ് സ്‌കാന്‍ ചെയ്ത് അതിലെ തുകയില്‍നിന്ന് കുറവ് ചെയ്ത് ഡിസ്‌കൗണ്ടോടെ ടിക്കറ്റ് നല്‍കുകയായിരുന്നു. ഇപ്പോള്‍ കാര്‍ഡ് റദ്ദാക്കപ്പെട്ടതിനാല്‍ ബാലന്‍സുള്ള തുകയില്‍നിന്ന് ടിക്കറ്റ് ചാര്‍ജ് ഈടാക്കാനാവില്ല.

അതിനാല്‍ കാര്‍ഡ് കാണിക്കുന്ന യാത്രക്കാര്‍ക്ക് 15 ശതമാനം കുറച്ചുള്ള ടിക്കറ്റാവും മെഷീനില്‍ അടിച്ചുനല്‍കുന്നത്. ജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിച്ച് കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പ്രത്യേകം ലൈസന്‍സ് വേണമെന്നാണ് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടിയത്. അതില്ലാതെ മൈബസ് ഡിസ്‌കൗണ്ട് കാര്‍ഡ് ഏര്‍പ്പെടുത്തിയത് ബാങ്കിങ് ചട്ടങ്ങളുടെ ലംഘനമെന്ന് സൂചിപ്പിച്ചാണ് റിസര്‍വ് ബാങ്ക് നടപടികളിലേക്ക് കടന്നത്.

കടമ്പ ബാക്കി

കോട്ടയം ജില്ലയിലെ 80 ബസ്സുടമകളുടെ നൂറിലേറെ ബസുകളാണ് മൈബസ് കൂട്ടായ്മയില്‍ ചേര്‍ന്ന് വീല്‍സ് കാര്‍ഡ് എന്ന സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. ഡിസ്‌കൗണ്ട് കാര്‍ഡ് നടപ്പാക്കാന്‍ റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് ലഭിക്കണമെങ്കില്‍ വന്‍തുക ഫീസ് ഒടുക്കേണ്ടിവരും.

ചെറുകിട കമ്പനികള്‍ക്ക് ഇത് താങ്ങാനാവാത്തതിനാല്‍ ഇത്തരം ലൈസന്‍സ് കരസ്ഥമാക്കിയിട്ടുള്ള ബാങ്കുകളുമായി ചേര്‍ന്നുമാത്രമേ പ്രീപെയ്ഡ് കാര്‍ഡ് നടപ്പാക്കാനാവൂ. അതിന് ലൈസന്‍സുള്ള ബാങ്കുകളുമായി മൈബസ് അധികൃതര്‍ ചര്‍ച്ചനടത്തിയിട്ടുണ്ട്. ഈ മാസം റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ പാലിച്ചുള്ള പുതിയ കാര്‍ഡ് യാത്രക്കാര്‍ക്ക് നല്‍കിയേക്കും.

Content Highlights: Private bus give ticket fare offer to myBus card holders, Private Bus, My Bus


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented