ലാംഡയുണ്ടോ ലാംഡ, പുക പരിശോധിച്ചില്ലെങ്കില്‍ പിഴ 2000: വാഹന ഉടമകള്‍ നെട്ടോട്ടത്തില്‍


സുബിന്‍ മാത്യു

വാഹനത്തിന്റെ എന്‍ജിനില്‍ ജ്വലനം നടക്കുമ്പോഴുണ്ടാകുന്ന ഇന്ധനത്തിന്റെയും ഓക്‌സിജിന്റെയും അനുപാതമാണ് ലാംഡ പരിശോധനയിലൂടെ കണ്ടെത്തുന്നത്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ബി.എസ്. 6 പെട്രോള്‍ വാഹനങ്ങള്‍ക്ക് പുതിയ പുകപരിശോധന സംവിധാനമായ 'ലാംഡ' നിര്‍ബന്ധമാക്കിയതോടെ വെട്ടിലായി വാഹന ഉടമകള്‍. ലാംഡ പരിശോധന നടത്താന്‍ ആവശ്യത്തിന് കേന്ദ്രങ്ങളില്ലാത്തതാണ് പ്രശ്‌നം. കിലോമീറ്ററുകള്‍ സഞ്ചരിച്ച് കേന്ദ്രം തേടിപ്പിടിച്ച് പരിശോധന നടത്തിയാലും പലപ്പോഴും വിജയകരമായ ഫലം ലഭിക്കാറുമില്ല. നിലവില്‍ വിപണിയിലുള്ള പരിശോധനാ യന്ത്രങ്ങള്‍ക്ക് ഗുണനിലവാരമില്ലാത്തതാണ് തെറ്റായ ഫലം ലഭിക്കാന്‍ കാരണം. വാഹനത്തിന് പുക പരിശോധന രേഖയില്ലെങ്കില്‍ 2,000 രൂപയാണ് പിഴ. ഏഴുദിവസത്തിനുള്ളില്‍ രേഖ ഹാജരാക്കിയാല്‍ 250 ആയി കുറയും.

ഞങ്ങളും നിസ്സഹായരാണ്

ലാംഡ പരിശോധന നടത്താന്‍ പര്യാപ്തമായ യന്ത്രങ്ങള്‍ ലഭിക്കാതെ വലയുകയാണ് പുക പരിശോധനാ കേന്ദ്രങ്ങള്‍. പഴയ രീതിയില്‍ പരിശോധന നടത്തുന്ന ഉപകരണങ്ങളാണ് നിലവില്‍ കേന്ദ്രങ്ങളിലുള്ളത്. ഇതുപയോഗിച്ച് ലാംഡ പരിശോധന നടത്താന്‍ സാധിക്കില്ല. ചെലവും കൂടുതലാണ്. മൂന്നു മാസമെങ്കിലും സാവകാശം അനുവദിച്ചാല്‍ അടിസ്ഥാനസൗകര്യങ്ങളൊരുക്കി വിജയകരമായി ലാംഡ പരിശോധന നടത്താനാകുമെന്ന് വെഹിക്കിള്‍ എമിഷന്‍ ടെസ്റ്റിങ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഖജാന്‍ജി നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഷരീഫ് പറഞ്ഞു.

60 കേന്ദ്രങ്ങള്‍

മലപ്പുറം ജില്ലയില്‍ ആകെയുള്ള 145 പുക പരിശോധന കേന്ദ്രങ്ങളില്‍ 60 ഇടത്ത് നിലവില്‍ ലാംഡ പരിശോധന നടത്തുന്നുണ്ടെങ്കിലും യന്ത്രങ്ങളുടെ പോരായ്മ കാരണം പലപ്പോഴും വിജയകരമായ ഫലം ലഭിക്കാറില്ല. വാഹനവകുപ്പ് 2021 ഡിസംബറില്‍ പാലക്കാട് നടത്തിയ ക്യാമ്പില്‍ ലാംഡ പരിശോധനായന്ത്രം നിര്‍മിക്കുന്ന അഞ്ചു കമ്പനികള്‍ പ്രവര്‍ത്തന മാതൃക അവതരിപ്പിച്ചിരുന്നു.

എന്നാല്‍ പൂര്‍ണമായും വിജയകരമായ ഫലംനല്‍കാന്‍ കമ്പനികള്‍ക്ക് സാധിച്ചില്ല. 2021 ഡിസംബര്‍ മുതലാണ് ബി.എസ്. 6 വാഹനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ലാംഡ പരിശോധന നിര്‍ബന്ധമാക്കിയത്. 2022 ജനുവരി മുതല്‍ ബി.എസ്. 4 വിഭാഗത്തിലെ നാലുചക്ര വാഹനങ്ങള്‍ക്കും ലാംഡ നിര്‍ബന്ധമാക്കി. പഴയ ബി.എസ്. 4 വാഹനങ്ങള്‍ ലാംഡ പരിശോധനയില്‍ വ്യാപകമായി പരാജയപ്പെടുന്നതായും പുക പരിശോധനാ കേന്ദ്രങ്ങളുടെ ഉടമകള്‍ പറയുന്നു.

ലാംഡ പരിശോധന

വാഹനത്തിന്റെ എന്‍ജിനില്‍ ജ്വലനം നടക്കുമ്പോഴുണ്ടാകുന്ന ഇന്ധനത്തിന്റെയും ഓക്‌സിജിന്റെയും അനുപാതമാണ് ലാംഡ പരിശോധനയിലൂടെ കണ്ടെത്തുന്നത്. ഈ അനുപാതം അനുവദനീയമായ തോതിലാണെങ്കില്‍ പരിശോധന വിജയകരമാകും. ലാംഡ പരിശോധന നടത്തുന്ന പുതിയ യന്ത്രം സ്ഥാപിക്കാന്‍ നാലുലക്ഷം രൂപയോളം ചെലവു വരും. നിലവിലുള്ള യന്ത്രത്തില്‍ ആവശ്യമായ മാറ്റങ്ങള്‍വരുത്തി ലാംഡ പരിശോധനയ്ക്ക് സജ്ജമാക്കാന്‍ 35,000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ചെലവ്.

Content Highlights: Pollution under control certificate, Lambda test for vehicle, pollution certificate, Pollution test


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023

Most Commented