രിടവേളയ്ക്കുശേഷം ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം. തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി. സജ്ഞയ്കുമാര്‍ ഗുരുദീനാണ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

കോവിഡ് വ്യാപനം വന്നതോടെ പോലീസ് പ്രതിരോധപ്രവര്‍ത്തനങ്ങളിലായിരുന്നു. ഇതിനിടെ അടച്ചിടല്‍കൂടി വന്നതോടെ നിരത്തിലിറങ്ങുന്ന ഇരുചക്രവാഹനങ്ങളുടെ എണ്ണം കുറഞ്ഞു. 

അനധികൃതമായി പുറത്തിറങ്ങിയവയാകട്ടെ പോലീസ് പിടിയിലുമായി. കഴിഞ്ഞദിവസങ്ങളില്‍ ലോക്ഡൗണില്‍ ഇളവുലഭിച്ചതോടെ നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണവുംകൂടി. 

ഇതിനുപിന്നാലെയാണ് ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നവരെ കണ്ടെത്താനുള്ള പ്രത്യേക പരിശോധന നടത്താന്‍ ഡി.ഐ.ജി. നിര്‍ദേശം നല്‍കിയത്. പരിശോധനയുടെ ഫലം ഡി.ഐ.ജി.യുടെ ഓഫീസിനെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.