പിടിച്ചെടുത്ത കാറുമായി പോലീസുകാരുടെ കറക്കം; ജിപിഎസ് ഇട്ടുപൂട്ടി ഉടമ; കുടുങ്ങിയത് 3 മണിക്കൂര്‍


വാഹനത്തില്‍ നല്‍കിയിരുന്ന ജിപിഎസ് ട്രാക്കിങ്ങ് ഡിവൈസിന്റെ സഹായത്തോടെയാണ് തന്റെ വാഹനവുമായി കറങ്ങാനിറങ്ങിയ പോലീസുകാരെ കാറിനുള്ളില്‍ വാഹന ഉടമ ലോക്ക് ചെയ്തത്.

കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ആഡംബര എസ്‌യുവിയുമായി കറങ്ങാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥരെ മൂന്ന് മണിക്കൂര്‍ വാഹനത്തിനുള്ളില്‍ പൂട്ടി വാഹന ഉടമ. വാഹനത്തില്‍ നല്‍കിയിരുന്ന ജിപിഎസ് ട്രാക്കിങ്ങ് ഡിവൈസിന്റെ സഹായത്തോടെയാണ് തന്റെ വാഹനവുമായി കറങ്ങാനിറങ്ങിയ പോലീസുകാരെ കാറിനുള്ളില്‍ വാഹന ഉടമ ലോക്ക് ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. രണ്ട് വാഹന ഉടമകള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ലക്‌നൗ പോലീസാണ് വാഹനം കസ്റ്റഡിയിലെടുത്തത്. എന്നാല്‍, വാഹന ഉടമ വാഹനത്തിന്റെ ലോക്കേഷന്‍ പരിശോധിച്ചപ്പോള്‍ സ്‌റ്റേഷനില്‍ നിന്ന് 143 കിലോമീറ്റര്‍ മാറിയാണ് തന്റെ വണ്ടിയുള്ളതെന്ന് കണ്ടെത്തുകയായിരുന്നു. ലക്‌നൗവില്‍ പിടിച്ച വാഹനം നായ് ബാസ്തി എന്ന ഗ്രാമത്തിലാണ് കണ്ടെത്തിയത്.

ഉടന്‍ തന്നെ വാഹനത്തിന്റെ ഉടമസ്ഥന്‍ പോലീസിനെ സമീപിക്കുകയും ഇക്കാര്യം കാണിച്ച് പരാതി നല്‍കുകയുമായിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരു സബ് ഇന്‍സ്‌പെക്ടറും രണ്ട് കോണ്‍സ്റ്റബിളുമാരും അടങ്ങുന്ന സംഘം ഈ വാഹനവുമായി കറങ്ങാനിറങ്ങിയതാണെന്ന് അറിയുന്നത്. കസ്റ്റഡിയിലുള്ള വാഹനം ദുരുപയോഗം ചെയ്‌തെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.

വാഹന ഉടമയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഗോമതിനഗര്‍ പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പോലീസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ഈ മൂന്നുപേര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്നും ലക്‌നൗ പോലീസ് കമ്മീഷണര്‍ സുജീത് പാണ്ഡെ അറിയിച്ചു.

വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലൊക്കേഷന്‍ തിരിച്ചറിയുന്നതിനുമായാണ് ജിപിഎസ് സംവിധാനം നല്‍കുന്നത്. കാര്‍ മോഷ്ടിക്കപ്പെടുന്നത് പോലുള്ള സാഹചര്യത്തില്‍ വാഹന ഉടമയ്ക്ക് എന്‍ജിന്‍ പ്രവര്‍ത്തനം നിര്‍ത്താനും ഡോറുകള്‍ ലോക്ക് ചെയ്യാനും കഴിയുന്ന സംവിധാനങ്ങള്‍ ജിപിഎസിലുണ്ട്. പിന്നീട് ഉടമസ്ഥന്റെ സഹായത്തോടെ മാത്രമേ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കൂ.

Source: Hindustan Times

Content Highlights: Police Take Seized Car For Trip; owner Track The Car and Locks Them

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented