.പോലീസ് സ്‌റ്റേഷന് മുന്നിലെ അഭ്യാസ പ്രകടനം | ഫോട്ടോ; മാതൃഭൂമി
നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിന് പോലീസ് പിടിച്ച് കേസെടുത്ത് വിട്ടുകൊടുത്ത ബൈക്കുമായി സ്റ്റേഷനു മുന്നില്‍ അഭ്യാസം. ഇത് വീഡിയോയില്‍ പിടിച്ച് പോലീസിനെ വെല്ലുവിളിച്ച് യൂട്യൂബിലിടുകയും ചെയ്തു. കൊല്ലം പരവൂര്‍ സ്റ്റേഷനു മുന്നില്‍ നടത്തുന്ന ബൈക്ക് പ്രകടനത്തിന്റെ വീഡിയോയാണ് വൈറലായത്.
കൊല്ലം-പരവൂര്‍ തീരദേശപാതയില്‍നിന്നു പോലീസ് ബൈക്ക് പിടികൂടുന്നത് മുതല്‍ മൊബൈല്‍ ഫോണില്‍ രഹസ്യമായി ചിത്രീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെയാണ് സംഭവം. ദൃശ്യങ്ങളില്‍ കേന്ദ്രസേനയെയും കാണാം. നമ്പര്‍ പ്ലേറ്റില്ലാത്ത സ്‌പോര്‍ട്‌സ് ബൈക്ക് സ്റ്റേഷനിലേക്ക് പോലീസുകാരന്‍ ഓടിച്ചുപോകുന്നതും വീഡിയോയിലുണ്ട്.
സ്റ്റേഷനില്‍നിന്ന് ബൈക്ക് യുവാവ് പുറത്തേക്ക് ഇറക്കുന്നതാണ് അടുത്ത ദൃശ്യം. റോഡിലേക്കിറക്കിയ ഉടന്‍ ബൈക്ക് ഓടിച്ച യുവാവ് പിന്‍വശത്തെ ടയര്‍ പൊക്കി ഓടിച്ചുപോകുകയും ചെയ്യുന്നുണ്ട്. 'അവനെ പിടിക്കാന്‍ ഏമാന്‍മാര്‍ക്ക് ഉടല്‍വിറയ്ക്കും. അവന്‍ നാലാംദിവസം സ്റ്റേഷനില്‍നിന്നു പൊടിതട്ടി ഇറങ്ങിപ്പോകും.
പിടിച്ചവനെ ഐസ് പെട്ടിയില്‍ കിടത്തും' എന്നിങ്ങനെ ഭീഷണിയോടെയാണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോക്ക് പ്രചാരം ലഭിച്ചതോടെ, സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Content Highlights: Police Register Case Against Bike Rider For Not Having Number Plate
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..