വെള്ളത്തില്‍മുങ്ങിയ പാലത്തിലൂടെ പ്രൈവറ്റ് ബസിന്റെ സഹസിക യാത്ര; പിഴ ചുമത്തി പോലീസ്


1 min read
Read later
Print
Share

അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് മോട്ടോര്‍ വാഹന വകുപ്പും ബസിനും പിന്നാലെ എത്തിയ ജീപ്പിനുമെതിരേ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് സൂചന.

വെള്ളിയാഴ്ച നെല്ലിപ്പുഴയിൽ ജലനിരപ്പ് ഉയർന്ന് വെള്ളത്തിനടിയിലായ ഞെട്ടരക്കടവ്-പൊമ്പ്ര പാലത്തിലൂടെ അപകടകരമായ രീതിയിൽ സഞ്ചരിക്കുന്ന ബസ്

വെള്ളത്തില്‍മുങ്ങിയ പാലത്തിലൂടെ അപകടകരമാംവിധം സഞ്ചരിച്ച ബസിന് പിഴ ചുമത്തി മണ്ണാര്‍ക്കാട് ട്രാഫിക് പോലീസ്. വെള്ളിയാഴ്ച നെല്ലിപ്പുഴയില്‍ ജല നിരപ്പ് ഉയര്‍ന്ന് വെള്ളത്തിനടിയിലായ ഞെട്ടരക്കടവ്-പൊമ്പ്ര പാലത്തിലൂടെ സഞ്ചരിച്ച ബസിനും ജീപ്പിനുമാണ് പിഴ. പകുതിയോളംഭാഗം വെള്ളത്തില്‍മുങ്ങി ബസ് പാലംകടക്കുന്ന ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

പാലം മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരെക്കൂടി പരിഗണിക്കാതെയാണ് സഞ്ചരിച്ചത്. മനഃപൂര്‍വം ജീവന് ഭീഷണിയാകുംവിധം അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനാലാണ് പിഴ ചുമത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ ഈ ബസിനുള്ളില്‍ 35 യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇവരുടെ അഭിപ്രായം തേടാതെയായിരുന്നു ബസ് ജീവനക്കാരുടെ സാഹസിക യാത്രയെന്നും വിവരമുണ്ട്.

പാലത്തിന് മുകളിലൂടെ കവിഞ്ഞൊഴുകിയ വെള്ളത്തില്‍ ബസ് പാതി മുങ്ങിയ നിലയിലാണ്. പുറത്തുനില്‍ക്കുന്ന ആളുകളുടെ അവേശത്തിന് അനുസരിച്ച് ഡ്രൈവര്‍ ബസുമായി പാലത്തിലൂടെ വരികയായിരുന്നു. പാലത്തിന് സമീപം നില്‍ക്കുന്ന ആളുകളുടെ ആര്‍പ്പുവിളികളും ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയിലുണ്ട്. ബസ് പാലത്തിലൂടെ കടന്ന് പോകുന്നത് കണ്ട് ഇതിനുപിന്നാലെ തന്നെ ഒരു ജീപ്പും ഈ വെള്ളക്കെട്ടിലൂടെ പോയിരുന്നു.

അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് മോട്ടോര്‍ വാഹന വകുപ്പും ബസിനും പിന്നാലെ എത്തിയ ജീപ്പിനുമെതിരേ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് സൂചന. ബസിന് പിഴ ചുമത്തിയതിനൊപ്പം ആവശ്യമെങ്കില്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഈരാട്ടുപേട്ടയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് വെള്ളക്കെട്ടിലൂടെ ഓടിച്ചതും യാത്രക്കാരുമായി ബസ് നിന്ന് പോയതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

Content Highlights: police impose penalty to private bus for dangerous driving through waterlogged bridge

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Maruti Suzuki Jimny

2 min

വിലയിലും ഞെട്ടിച്ച് മാരുതി സുസുക്കി ജിമ്‌നി; നിരത്തിൽ ഇനി ജിമ്‌നി കാലം

Jun 7, 2023


KSRTC Eicher Bus

1 min

കെ.എസ്.ആര്‍.ടി.സിക്ക് കൂടുതല്‍ ഇലക്ട്രിക് ബസുകള്‍; ഇത്തവണ എത്തിയത് പുതുപുത്തന്‍ ഐഷര്‍ ഇ-ബസ്

Jun 5, 2023


Honda Elevate

2 min

ഇനി മത്സരം..!, ഹോണ്ട എലിവേറ്റ് അവതരിപ്പിച്ചു; ഫെസ്റ്റിവൽ സീസണിൽ വിപണിയിൽ

Jun 6, 2023

Most Commented