ലോക്ക്ഡൗണില്‍ പോര്‍ഷെയുമായി ചുറ്റാനിറങ്ങിയ യുവാവിനെ നഗരമധ്യത്തില്‍ ഏത്തമിടീപ്പിച്ച് പോലീസ്


പോര്‍ഷെയുടെ ടൂ സീറ്റര്‍ കണ്‍വേര്‍ട്ടബിള്‍ മോഡലിലാണ് യുവാവ് നഗരം ചുറ്റാനിറങ്ങിയത്.

Image Courtesy: NDTV

കേരളത്തില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് കൂട്ടംകൂടിയ ആളുകളെ ഏത്തമിടീപ്പിച്ച സംഭവം വലിയ വിവിദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. അതേസമയം, മറ്റ് സംസ്ഥാനങ്ങളില്‍ പോലീസ് ഈ ശിക്ഷാരീതി ഇപ്പോഴും തുടരുന്നുണ്ട്. മധ്യപ്രദേശില്‍ തിരക്കൊഴിഞ്ഞ നിരത്തിലൂടെ ആഡംബര വാഹനത്തില്‍ കറങ്ങാനിറങ്ങിയ യുവാവിനെ നഗരമധ്യത്തില്‍ പോലീസ് ഏത്തമിടീക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറയുന്നു.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ആഡംബര കാറില്‍ നഗരം ചുറ്റാനിറങ്ങിയ യുവാവിനെ പോലീസ് ഏത്തമിടീപ്പിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമധ്യമങ്ങളില്‍ നിറയുന്നത്. നഗരത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മതിയായ രേഖകളില്ലാതെ നഗരം ചുറ്റാനിറങ്ങിയ യുവാവ് കുടുങ്ങിയത്.

പോര്‍ഷെയുടെ ടൂ സീറ്റര്‍ കണ്‍വേര്‍ട്ടബിള്‍ മോഡലിലാണ് യുവാവ് നഗരം ചുറ്റാനിറങ്ങിയത്. സുരക്ഷയ്ക്കായി മാസ്‌ക് പോലും ധരിച്ചിട്ടില്ലെന്നും വീഡിയോയില്‍ വ്യക്തമാണ്. പോലീസ് കൈകാണിച്ചയുടന്‍ വാഹനങ്ങളുടെ രേഖകളുമായി യുവാവ് പുറത്തുവരുന്നതും വീഡിയോയിലുണ്ട്. ഇന്‍ഡോറിലെ വ്യവസായിയായ ദീപക് ദര്‍യാനിയുടെ മകനാണ് ഈ യുവാവെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, മതിയായ രേഖകള്‍ ഇല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അയാളോട് ഏത്തമിടാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവാവിന്റെ ബന്ധുക്കള്‍ പോലീസിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. കര്‍ഫ്യൂ പാസും വാഹനരേഖകളും ഇയാളുടെ കൈവശമുണ്ടായിരുന്നെന്നും പോലീസ് മോശമായി പെരുമാറിയെന്നുമാണ് ആരോപണം.

Source: NDTV

Content Highlights: Police Give Sit-Up Punishment To Young man For Violate Lock Down

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


couple

2 min

ഭാര്യ സ്വന്തം സഹോദരിയായിരുന്നു..; വൃക്ക തേടിയുള്ള അന്വേഷണത്തിൽ ഞെട്ടിച്ച് പരിശോധനാ ഫലം

Mar 20, 2023

Most Commented