വിന്‍ഡോ കര്‍ട്ടനും ബുള്‍ബാറും സണ്‍ ഫിലിമും ഒന്നും പോലീസ് വാഹനങ്ങള്‍ക്ക് വേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി. ഏതെങ്കിലും വാഹനത്തില്‍ ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ നീക്കംചെയ്യണമെന്ന് ഡി.ജി.പി. ലോകനാഥ് ബെഹറ ഉത്തരവിറക്കി. 

ഇക്കാര്യം ഉറപ്പാക്കേണ്ടത് അതത് പോലീസുദ്യോഗസ്ഥനാണെന്നും ഉത്തരവില്‍ പറയുന്നു. വിന്‍ഡോ കര്‍ട്ടനും ബുള്‍ ബാറും സണ്‍ഫിലിമുമൊക്കെ നിരോധിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയമാണ് 2013-ല്‍ ഉത്തരവിട്ടത്. 

ഇതിന്റെയടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വാഹനങ്ങളിലും ഇത്തരം സാധനങ്ങള്‍ ഉപയോഗിക്കരുതെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. സ്വകാര്യ വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമ്പോള്‍ സര്‍ക്കാര്‍ വാഹനത്തില്‍ ഇവ ഉപയോഗിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഉത്തരവിലുണ്ട്.

Content Highlights: Police Chief Give Direction To Remove Window Curtain and Sun Film From Police Vehicles