കാക്കികണ്ട ഫ്രീക്കന്മാര്‍ ബൈക്കിട്ടിട്ടോടി; പിടിയിലായത് 13 ബൈക്കുകള്‍, പിഴ 22,000 രൂപ വരെ


നമ്പര്‍ പ്ലേറ്റ്, കണ്ണാടി, ബ്രേക്ക് ലൈറ്റ് ഇതൊന്നും പിടികൂടിയ ബൈക്കുകള്‍ക്കില്ല. 

പത്തനംതിട്ട പോലീസ് പിടികൂടിയ ഫ്രീക്കൻ ബൈക്കുകൾ | ഫോട്ടോ: മാതൃഭൂമി

പത്തനംതിട്ട: ബൈക്കിൽ നിയന്ത്രണം വിട്ട് പറക്കുന്നവരെ കുരുക്കാന്‍ പോലീസ് പമ്മിനിന്നു. വിരിച്ചിട്ട വലയില്‍ കുറച്ചുപേരെ കിട്ടി. വലപൊട്ടിച്ച് ചിലവന്മാര്‍ പാഞ്ഞുപോയി. കാക്കി കണ്ടതോടെ അന്തവും കുന്തവുമില്ലാത്ത ബൈക്കും കളഞ്ഞിട്ട് കുറേ എണ്ണം ഓടിരക്ഷപ്പെട്ടു. എല്ലാംകൂടി പത്തനംതിട്ട പോലീസ് 13 ബൈക്കുകള്‍ പിടിച്ചെടുത്ത് സ്റ്റേഷനിലെത്തിച്ചു.

പിടിച്ചെടുത്ത ബൈക്കുകളിലൊന്നിന്റെ ഉടമയ്ക്ക് 22,000 രൂപ പിഴയുമിട്ടു. കഴിഞ്ഞ ദിവസം യുവാവിന്റെ ഫ്രീക്കന്‍കളിയില്‍ പത്തനംതിട്ട നഗരത്തില്‍ തമിഴ്‌നാട് സ്വദേശിക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 17-കാരന്റെ അമിതവേഗമാണ് അപകടമുണ്ടാക്കിയത്. ഇതേ തുടര്‍ന്നാണ് പോലീസ് ബുധനാഴ്ച പരിശോധനയ്ക്ക് ഇറങ്ങിയത്. നമ്പര്‍ പ്ലേറ്റ്, കണ്ണാടി, ബ്രേക്ക് ലൈറ്റ് ഇതൊന്നും പിടികൂടിയ ബൈക്കുകള്‍ക്കില്ല.

അടപ്പിനുപകരം ഇന്ധനടാങ്കിനു മേല്‍ പേപ്പര്‍ കപ്പ് തിരുകിയവയും കൂട്ടത്തിലുണ്ട്. ബൈക്കുകളില്‍ ചിലതില്‍ ഉടമയുടെ ഇന്‍സ്റ്റഗ്രാം ഐ.ഡി. രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ പരതിയ പോലീസ് സംഘം അഭ്യാസങ്ങള്‍ കണ്ട് ഞെട്ടി. ദൃശ്യങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന് കൈമാറിയിട്ടുണ്ട്.

Content Highlights: Police checking to caught illegal and modified bikes, 13 bikes caught, 22,000 penalty, Kerala Police

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented