പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുന്ന പശ്ചാത്തലത്തില്‍, കൊച്ചി സിറ്റിയില്‍ റോഡുകളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന. ഞായറാഴ്ച വൈകീട്ട് നാലു മുതല്‍ ആറു വരെയാണ് ഇരുചക്ര വാഹനങ്ങളെ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. 5150 വാഹനങ്ങള്‍ പരിശോധിച്ചതില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 203 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
കലൂരില്‍ അമിതവേഗത്തില്‍ പാഞ്ഞ കാര്‍ അപകടപരമ്പര സൃഷ്ടിക്കുകയും ഒരാളുടെ മരണത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. വരാപ്പുഴയില്‍ ശനിയാഴ്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഓടിച്ച ബൈക്ക് മരത്തിലിടിച്ച് 17 വയസ്സുള്ള രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു.
ഇതിനു പിന്നാലെ ഞായറാഴ്ച രാവിലെ ആലുവ മുട്ടത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഓടിച്ച കാര്‍ ഇടിച്ച് ഒരാള്‍ മരിക്കുകകൂടി ചെയ്തതോടെയാണ് വൈകീട്ട് പരിശോധന നടത്താന്‍ സിറ്റി പോലീസ് തീരുമാനിച്ചത്.
കൊച്ചി സിറ്റിയിലെ എല്ലാ സ്റ്റേഷനുകളില്‍ നിന്നുമുള്ള പോലീസുകാര്‍ റെയ്ഡില്‍ പങ്കെടുത്തു. നിരവധി വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കുട്ടികള്‍ മയക്കുമരുന്നും മറ്റും ഉപയോഗിച്ച് വാഹനങ്ങള്‍ ഉപയോഗിക്കുന്നതായും വ്യക്തമായിട്ടുണ്ട്. മോഷണം നടത്തിയ വാഹനങ്ങളില്‍ നമ്പര്പ്ലേറ്റില്ലാതെയും രേഖകളില്ലാതെയും റോഡില്‍ പായുന്നവരുമുണ്ട്.
ഈ സാഹചര്യത്തിലാണ് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയതെന്ന് കൊച്ചി സിറ്റി ഡി.സി.പി വി.യു. കുര്യാക്കോസ് പറഞ്ഞു. പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Police checking to caught child drivers, Traffic rule violations, police checking
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..