വൈദിക സംഘത്തിന്റെ യാത്രയ്ക്കിടെ വൈറ്റില ജങ്ഷനിൽ തകരാറിലായ കാറിന്റെ തകരാർ പരിഹരിക്കുന്ന പോലീസ് സംഘം.
രേഖകള്‍ പരിശോധിക്കാനാണ് പോലീസ് കാര്‍ നിര്‍ത്തിച്ചത്. എന്നാല്‍, കാറില്‍നിന്ന് പുക ഉയര്‍ന്നതോടെ പോലീസ് മറ്റു പരിശോധനകള്‍ നിര്‍ത്തി.ഉടന്‍ യാത്രക്കാരെ സുരക്ഷിതരാക്കി. പിന്നെ കാറിന്റെ യന്ത്രഭാഗങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങി.
പോലീസ് ഉദ്യോഗസ്ഥൻ മെക്കാനിക്കായി മാറിയതോടെ തകരാറിലായ വാഹനത്തിന്റെ കേടുപാടുകള്‍ ഉടന്‍ പരിഹരിക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന കന്യാസ്ത്രീകള്‍ക്ക് സുരക്ഷിതരായി യാത്ര തുടരാനുമായി.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.45ന് വൈറ്റിലയിലായിരുന്നു സംഭവം. പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ പുക ഉയര്‍ന്ന് എന്‍ജിന്‍ നിന്നുപോയ കാര്‍ വഴിയില്‍ കിടന്നു. സംഭവം ശ്രദ്ധയില്‍ പെട്ട സിറ്റി ട്രാഫിക് ഈസ്റ്റ് യൂണിറ്റിലെ പോലീസ് ഉദ്യോഗസ്ഥരായ എ.എസ്.ഐ. രാജീവ് എന്‍.സി., സി.പി.ഒ.മാരായ സെബാസ്റ്റ്യന്‍, അജിത്ത് എന്നിവര്‍ ഓടിയെത്തി വാഹനത്തിലുണ്ടായിരുന്നവരെ വേഗം സുരക്ഷിതമായി പുറത്തിറക്കി.
വേഗത്തില്‍ ആളെ ഇറക്കി കാര്‍ റോഡില്‍ നിന്നു തള്ളിമാറ്റി. പോലീസ് സംഘത്തോടൊപ്പമുണ്ടായിരുന്ന മെക്കാനിക്ക് കൂടിയായ ഹോംഗാര്‍ഡ് ലാലന്‍ എ.കെ.യുടെ സഹായത്തോടെയാണ് കാറിന്റെ കേടുപാടുകള്‍ പരിഹരിച്ചത്. മാളയിലെ മഠത്തിലേക്ക് പോകുന്ന കന്യാസ്ത്രീകളായിരുന്നു കാറില്‍.
Content Highlights: Police Checking, Car Compliment, Police Repair The Car
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..