ഗതാഗത കുരുക്കില്ല, യാത്രസമയം കുറയും; ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ്‌വേ പ്രധാനമന്ത്രി ഇന്ന് തുറക്കും


1 min read
Read later
Print
Share

ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള മലയാളി യാത്രികര്‍ക്ക് അതിവേഗപാത ഏറെ ഗുണകരമാണ്. 

ബെംഗളൂരു-മൈസൂരു അതിവേഗപാത | Photo: Facebook/PM Modi

ബെംഗളൂരു-മൈസൂരു അതിവേഗപാത പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്നതോടെ ഇരുനഗരങ്ങള്‍ക്കുമിടയിലെ ഗതാഗതം അതിവേഗത്തിലാകും. ഇരുനഗരങ്ങളുടെയും വികസനത്തിനും ഇക്കാര്യം ഗുണംചെയ്യും. സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ ബെംഗളൂരുവിനും മൈസൂരുവിനുമിടയില്‍ അതിവേഗത്തിലുള്ള യാത്ര സാധ്യമാക്കാനുള്ള റോഡ് വേണമെന്ന ഏറെക്കാലത്തെ ആവശ്യത്തിനുകൂടിയാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. കൂടാതെ ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള മലയാളി യാത്രക്കാര്‍ക്കും പ്രയോജനകരമാകും.

പ്രധാന ഗതാഗതത്തിനായി ആറുവരിപ്പാതയും ഇരുവശത്തുമായി രണ്ടുവീതം സര്‍വീസ് റോഡുകളും ഉള്‍പ്പെടെയാണ് 10 വരിപ്പാത. മധ്യത്തിലുള്ള ആറുവരിപ്പാതയിലൂടെ മണിക്കൂറില്‍ 150 കിലോമീറ്ററിലധികം വേഗത്തില്‍ കുതിക്കാം. ബിഡദി, രാമനഗര, മാണ്ഡ്യ, ശ്രീരംഗപട്ടണ, ചന്നപട്ടണ, മദ്ദൂര്‍ എന്നീ ആറിടങ്ങളില്‍ ബൈപ്പാസുകളുള്ളതിനാല്‍ ടൗണുകളിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങില്ല. അതേസമയം, അതിവേഗപാതയില്‍ ഇരുചക്രവാഹനങ്ങളെയും മൂന്നുചക്രവാഹനങ്ങളെയും സഞ്ചരിക്കാന്‍ അനുവദിക്കുന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ഇത്തരം വാഹനങ്ങള്‍ക്ക് പാതയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കേണ്ടെന്നാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനമെങ്കിലും ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. സുരക്ഷാകാരണങ്ങളാലാണ് ഇരുചക്രവാഹനങ്ങള്‍ക്കും മൂന്നുചക്രവാഹനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള മലയാളി യാത്രികര്‍ക്ക് അതിവേഗപാത ഏറെ ഗുണകരമാണ്.

അതിവേഗപാതയിലൂടെ ബെംഗളൂരുവില്‍നിന്ന് വളരെ വേഗത്തില്‍ മൈസൂരുവരെ എത്താന്‍ സാധിക്കുമെന്നതിനാലാണിത്. നിലവില്‍, ബെംഗളൂരു മുതല്‍ മദ്ദൂരിലെ നിദാഘട്ട വരെയുള്ള ടോള്‍നിരക്ക് ദേശീയപാത അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 14 മുതല്‍ ടോള്‍പിരിവ് ആരംഭിക്കും. നിദാഘട്ട മുതല്‍ മൈസൂരു വരെയുള്ള ടോള്‍നിരക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. രണ്ടുതവണ ടോള്‍ നല്‍കണമെങ്കിലും ഗതാഗതക്കുരുക്കില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ ഇന്ധനച്ചെലവില്‍ തുക ലാഭിക്കാം.

അതേസമയം, അതിവേഗപാതയുടെ നിര്‍മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല. രണ്ട് ഭാഗങ്ങളായി നിര്‍മിക്കുന്ന പാതയില്‍ മദ്ദൂരിലെ നിദാഘട്ടമുതല്‍ മൈസൂരുവരെയുള്ള ഭാഗത്താണ് നിര്‍മാണം പൂര്‍ത്തിയാകാനുള്ളത്. ആകെ 34 അടിപ്പാതകളും 12 മേല്‍പ്പാതകളുമാണ് പാതയില്‍ ഉണ്ടാകേണ്ടത്. എന്നാല്‍, 22 അടിപ്പാതകളുടെയും ആറ് മേല്‍പ്പാതകളുടെയും നിര്‍മാണംമാത്രമേ ഇതുവരെ പൂര്‍ത്തിയായിട്ടുള്ളൂ. അതിവേഗപാതയുടെ നിര്‍മാണം പൂര്‍ത്തിയാകാന്‍ എട്ടുമാസംവരെ വേണ്ടിവരുമെന്നാണ് പാതയില്‍ പരിശോധന നടത്തിയ മുന്‍പൊതുമരാമത്തുമന്ത്രി എച്ച്.സി. മഹാദേവപ്പ വ്യക്തമാക്കിയത്.

Content Highlights: PM Narendra Modi to Inaugurate Bangalore Mysore Express Way. PM Modi, National Highway

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
KSRTC Eicher Bus

1 min

കെ.എസ്.ആര്‍.ടി.സിക്ക് കൂടുതല്‍ ഇലക്ട്രിക് ബസുകള്‍; ഇത്തവണ എത്തിയത് പുതുപുത്തന്‍ ഐഷര്‍ ഇ-ബസ്

Jun 5, 2023


driving license

1 min

ഡ്രൈവിങ് ലൈസന്‍സ് സേവനം താറുമാറായിട്ട് നാലുദിവസം; കേന്ദ്രത്തിന്റെ കുഴപ്പമെന്ന് എം.വി.ഡി

Jun 4, 2023


Honda Elevate

2 min

ഇനി മത്സരം..!, ഹോണ്ട എലിവേറ്റ് അവതരിപ്പിച്ചു; ഫെസ്റ്റിവൽ സീസണിൽ വിപണിയിൽ

Jun 6, 2023

Most Commented