ഹോളിവുഡ് സിനിമകളില്‍ മാത്രം കാണാന്‍ കഴിയുന്ന ചില രംഗങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഒരുങ്ങുകയാണ്‌ ഒരു ഫ്രഞ്ച് കമ്പനി. ഒരേ സമയം ട്രെയിനും വിമാനവുമായി മാറാന്‍ കഴിയുന്ന ഒരു വാഹനത്തിന്റെ നിര്‍മാണത്തിലാണ് ഫ്രാന്‍സിലെ അക്ക ടെക്‌നോളജീസ്. 

യാത്രക്കാര്‍ക്ക് ട്രെയിനില്‍ എന്നതുപോലെ സ്റ്റേഷനില്‍നിന്ന് കയറാന്‍ സാധിക്കും. പിന്നീട് വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കാം. പിന്നീട് വിമാനത്താവളത്തില്‍ എത്തിയശേഷം തീവണ്ടിക്ക് ചിറക് ഘടിപ്പിക്കുകയും പറന്നുയരുകയും ചെയ്യാം. ഇത്തരത്തിലാണ് അക്ക ലിങ്ക് ആന്‍ഡ് ഫ്ളൈയുടെ രൂപകല്‍പ്പന നടത്തുന്നത്. 

കാറുകള്‍ ഇലക്ട്രിക്കും ഓട്ടോണമസും ആയി മാറുന്നതിനു പിന്നാലെ വരുന്ന അടുത്ത മുന്നേറ്റം വിമാനത്തിലായിരിക്കുമെന്ന് അക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുറാസ് റിസി അഭിപ്രായപ്പെട്ടു.