വണ്ട് വിചാരിച്ചാലും വണ്ടി വഴിയിലാകും; പെട്രോള്‍ പൈപ്പില്‍ തുളയിട്ട് വണ്ടുകള്‍, ചെലവ് 6000 രൂപ വരെ


പെട്രോളില്‍ അടങ്ങിയ എഥനോളാണ് വണ്ടുകളെ ആകര്‍ഷിക്കുന്നത്. അതിനാല്‍ ഇവ റബര്‍ പൈപ്പുകളില്‍ ചെറു ദ്വാരങ്ങളുണ്ടാക്കും.

1. ഇന്ധന ടാങ്കിൽനിന്ന് എൻജിനിലേക്ക് പോകുന്ന റബ്ബർ പൈപ്പിൽ സുഷിരങ്ങളായനിലയിൽ, 2. കാറിന്റെ ഇന്ധന ടാങ്കിനുസമീപത്ത് ചത്തനിലയിൽ കണ്ടെത്തിയ വണ്ടുകൾ | ഫോട്ടോ: മാതൃഭൂമി

പെട്രോള്‍ കാര്‍ വഴിയില്‍ നിന്നോ... എങ്കില്‍ നിങ്ങള്‍ക്കും പണി കിട്ടിയിരിക്കുകയാണ്. തന്നതാകട്ടെ ഒരു കുഞ്ഞന്‍വണ്ടും. വഴിയില്‍ കുടുങ്ങിയ മിക്ക കാറുടമകളും കരുതിയത് ഒറ്റപ്പെട്ടസംഭവം എന്നതാണ്. എന്നാല്‍ സഹായത്തിനായി വര്‍ക്ഷോപ്പിലും സര്‍വീസ് സെന്ററിലും വിളിക്കുമ്പോഴാണ് വണ്ട് തന്ന പണിയാണെന്ന് പലരും അറിയുന്നത്. ടാങ്കില്‍നിന്ന് എന്‍ജിനിലേക്ക് എത്തുന്ന റബ്ബര്‍ പൈപ്പുകള്‍ തുളയ്ക്കുകയാണ് വണ്ടുകള്‍.

ഇതിനെത്തുടര്‍ന്ന് പെട്രോള്‍ ചോര്‍ന്നുപോയതാണ് വാഹനങ്ങള്‍ വഴിയില്‍ നില്‍ക്കാന്‍ കാരണം. കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഒറ്റപ്പാലം, കുളപ്പുള്ളി, ഷൊര്‍ണൂര്‍ ഭാഗങ്ങളിലായി 80-ല്‍പ്പരം കാറുകളിലാണ് വണ്ടുകള്‍ കാരണം പൈപ്പുകള്‍ മാറ്റേണ്ടിവന്നത്. വാഹനം സ്റ്റാര്‍ട്ടാകാതെ കുടുങ്ങിയവരുടെ വിളികളാണ് ദിവസവും സര്‍വീസ് സെന്ററുകളിലേക്കും വര്‍ക്ക്ഷോപ്പിലേക്കും എത്തുന്നത്.

നേരത്തെ വന്ന വാഹനങ്ങളില്‍ പൈപ്പുകളുടെ ഗുണമേന്മ കുറഞ്ഞതാണ് പ്രശ്‌നമാണെന്ന് കരുതിയെങ്കിലും കൂടുതല്‍ വാഹനങ്ങളില്‍ സമാന പ്രശ്‌നം കണ്ടതോടെ സൂക്ഷ്മ പരിശോധന നടത്തിയപ്പോഴാണ് ചത്ത വണ്ടുകളെ പൈപ്പുകള്‍ക്ക് സമീപം കണ്ടത്. ദിവസവും ധാരാളം പേര്‍ വാഹനം വഴിയില്‍ നില്കുന്ന പ്രശ്‌നം പറഞ്ഞ് വിളിക്കാറുണ്ടെന്ന് ഒറ്റപ്പാലത്തെ സര്‍വീസ് അസിസ്റ്റന്‍സ് അര്‍ജുന്‍ പറഞ്ഞു.

വണ്ടുകളെ ആകര്‍ഷിക്കും എഥനോള്‍

പെട്രോളില്‍ അടങ്ങിയ എഥനോളാണ് വണ്ടുകളെ ആകര്‍ഷിക്കുന്നത്. അതിനാല്‍ ഇവ റബര്‍ പൈപ്പുകളില്‍ ചെറു ദ്വാരങ്ങളുണ്ടാക്കും. പെട്രോളില്‍ സ്പര്‍ശിക്കുന്നതോടെ ഇവ ചത്തുവീഴുകയും ചെയ്യുന്നു. ടാങ്കില്‍നിന്ന് എന്‍ജിനിലേക്ക് വരുന്ന റബ്ബര്‍പൈപ്പുകളില്‍ ചെറിയദ്വാരങ്ങളാകുന്നതോടെ ഇതുവഴി പെട്രോള്‍ പുറത്തേക്ക് പോകുന്നു. വണ്ടുകളെ എങ്ങിനെ തുരത്തുമെന്നറിയാതെ വിഷമിക്കുകയാണ് കാറുടമകള്‍.

പൈപ്പുകളുടെ ലഭ്യതയിലും കുറവ്

പെട്രോള്‍ പൈപ്പുകളിലെ ചെറു ദ്വാരങ്ങള്‍ കാരണം പൈപ്പുകള്‍ മാറ്റേണ്ട അവസ്ഥയാണ്. പല സര്‍വീസ് സെന്ററുകളിലും പാര്‍ട്‌സ് വിപണന കടകളിലും പൈപ്പുകള്‍ക്ക് ക്ഷാമം നേരിടുന്നതായി മെക്കാനിക്കുകള്‍ പറയുന്നു. ഒരു പൈപ്പിന് 400-500 രൂപ വരെ വിലയാകും. നാല് പൈപ്പുകള്‍ മാറുന്നതോടെ സര്‍വീസ് ചാര്‍ജടക്കം 2500 രൂപ ചെലവാണ് കാറുടമകള്‍ക്ക് വരുന്നത്. ഇതിനുപുറമെയാണ് വഴിയില്‍ നിന്ന വാഹനം റിക്കവറി വാഹനത്തിന്റെ സഹായത്തോടെ വര്‍ക്ക്‌ഷോപ്പുകളില്‍ എത്തിക്കേണ്ടി വരുന്നത്. ഇതോടെ വണ്ടുകാരണം 4000-6000 രൂപവരെ കാറുടമകള്‍ക്ക് ചെലവുവരുന്നു.

അപകട സാധ്യത

ചൂടുകൂടിയതോടെ പെട്രോള്‍ പൈപ്പുകളിലുണ്ടാകുന്ന ഇന്ധനച്ചോര്‍ച്ച വാഹനത്തിന് തീപിടിക്കുന്നതിന് കാരണമാകും. ചില വാഹനങ്ങളുടെ റബ്ബര്‍ പൈപ്പുകളില്‍ നിറയെ ദ്വാരങ്ങളും കണ്ടെത്തിയിരുന്നു. വാഹനം ഓടുന്നതോടെ യന്ത്രഭാഗങ്ങളിലുണ്ടാകുന്ന ചെറിയ തീപ്പൊരിപോലും വലിയ അപകടത്തിന് കാരണമാകും.

Content Highlights: Petrol pipe in cars, Small holes in car's petrol pipes, Beetle annoyance in car petrol pipe


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented