ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം മാസവും ഇന്ത്യയുടെ ഇന്ധന ഉപയോഗത്തില്‍ കുറവ്. പെട്രോള്‍, ഡീസല്‍ അടക്കമുള്ളവയുടെ ഉപയോഗത്തില്‍ കഴിഞ്ഞ മാസം 0.65 ശതമാനം കുറവുണ്ടായി. മാര്‍ച്ചില്‍ 6,805 ടണ്‍ ഡീസലും 2,106 ടണ്‍ പെട്രോളുമാണ് ഇന്ത്യയില്‍ വിറ്റത്. 

2016-17 വര്‍ഷത്തിലെ ആദ്യ ഒമ്പതുമാസം ഇന്ധന ഉപയോഗത്തില്‍ രാജ്യത്ത് വലിയ വളര്‍ച്ചയുണ്ടായിരുന്നു. 2017 ഫെബ്രുവരിയില്‍ മൂന്നു ശതമാനവും ജനുവരിയില്‍ നാലു ശതമാനത്തിന്റെയും കുറവാണ് ഇന്ധന ഉപയോഗത്തില്‍ ഉണ്ടായത്.