റൂട്ട് ഏറ്റെടുക്കാതെ കെ.എസ്.ആര്‍.ടി.സി; ദീര്‍ഘദൂര സര്‍വീസില്‍ പ്രൈവറ്റ് ബസിന് പെര്‍മിറ്റ് നല്‍കും


ബി. അജിത് രാജ്

. ഓടിയിരുന്ന റൂട്ടില്‍ 140 കിലോമീറ്ററായി സ്വകാര്യബസുകളുടെ പെര്‍മിറ്റ് ചുരുക്കും.

പ്രതീകാത്മകചിത്രം | ഫോട്ടോ: ശ്രീജിത്ത് പി രാജ് | മാതൃഭൂമി

റൂട്ട് ഏറ്റെടുക്കുന്നതില്‍ കെ.എസ്.ആര്‍.ടി.സി. വീഴ്ചവരുത്തിയതോടെ ദീര്‍ഘദൂരപാതകളില്‍ സര്‍വീസ് നടത്താന്‍ സ്വകാര്യബസുകള്‍ക്ക് നാലുമാസത്തേക്കുകൂടി സര്‍ക്കാര്‍ അനുമതി. സുപ്രീംകോടതി വിധിപ്രകാരം കെ.എസ്.ആര്‍.ടി.സി.ക്ക് ലഭിക്കേണ്ട കൊച്ചി-ഇടുക്കി പാതയിലെ ദീര്‍ഘദൂര പെര്‍മിറ്റുകളാണ് ഇതോടെ നഷ്ടമായത്. ദീര്‍ഘദൂര റൂട്ടുകള്‍ കൈവശമുള്ള എല്ലാ സ്വകാര്യബസുകള്‍ക്കും പെര്‍മിറ്റ് പുതുക്കിക്കിട്ടും.

തീരുമാനത്തിനുപിന്നില്‍ സര്‍ക്കാരും കെ.എസ്.ആര്‍.ടി.സി.യും തമ്മിലുള്ള ഒത്തുകളിയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ദേശസാത്കൃത പാതകളില്‍ സ്വകാര്യബസുകള്‍ കൈയടക്കിവെച്ചിട്ടുള്ള പെര്‍മിറ്റുകള്‍ ഏറ്റെടുക്കാന്‍ അവസരം ലഭിക്കുമ്പോഴൊക്കെ ഒഴിഞ്ഞുമാറുന്ന പതിവ് ഇത്തവണയും കെ.എസ്.ആര്‍.ടി.സി. ആവര്‍ത്തിച്ചു. കോടതി ഏറ്റെടുക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ ആവശ്യത്തിന് ബസില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയത് നേരത്തേ വിവാദമായിരുന്നു.



സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കിനല്‍കാന്‍ ഇത്തവണ മോട്ടോര്‍വാഹനവകുപ്പ് തയാറിയിരുന്നില്ല. എന്നാല്‍ കെ.എസ്.ആര്‍.ടി.സി. അവസരം മുതലാക്കിയില്ല. ബസുകള്‍ ഇല്ലാതായതോടെ യാത്രാക്ലേശം രൂക്ഷമായി. ഇതോടെയാണ് സ്വകാര്യബസുകളെ തുടരാന്‍ അനുവദിച്ചത്. ദീര്‍ഘദൂരബസുകള്‍ ഓടിക്കാനുള്ള 'ഫ്‌ലീറ്റ് ഓണര്‍' പദവി സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി.ക്കുമാത്രമാണുള്ളത്.

ഇതുപ്രകാരം നിലവില്‍ സ്വകാര്യബസുകളുടെ കൈവശമുള്ള ദീര്‍ഘദൂര പെര്‍മിറ്റുകള്‍ കാലാവധി തീരുന്നതനുസരിച്ച് കെ.എസ്.ആര്‍.ടി.സി.ക്ക് കൈമാറണം. ഓടിയിരുന്ന റൂട്ടില്‍ 140 കിലോമീറ്ററായി സ്വകാര്യബസുകളുടെ പെര്‍മിറ്റ് ചുരുക്കും. പെര്‍മിറ്റുകള്‍ റദ്ദാക്കി കെ.എസ്.ആര്‍.ടി.സി.ക്ക് കൈമാറേണ്ട ചുമതല മോട്ടോര്‍വാഹനവകുപ്പിനാണ്. ഗതാഗതവകുപ്പ് സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി. എം.ഡി.യും ഒരു ഉദ്യോഗസ്ഥനായതിനാല്‍ ഏറ്റെടുക്കല്‍ സുഗമമായി നടക്കേണ്ടതായിരുന്നു.

കൈവശമുള്ള ബസുകള്‍ തത്കാലത്തേക്ക് ഓടിച്ച് യാത്രാക്ലേശം ഒഴിവാക്കിയിരുന്നെങ്കില്‍ യാത്രക്കാരുടെ പരാതി ഉണ്ടാകുമായിരുന്നില്ല. ദീര്‍ഘദൂര ബസുകളാണ് കെ.എസ്.ആര്‍.ടി.സി.ക്ക് വരുമാനമുണ്ടാക്കുന്നത്. എന്നാല്‍ സൂപ്പര്‍ക്ലാസ് ബസുകള്‍ക്കായി പുതിയ ബസുകളിറക്കാന്‍ കോര്‍പ്പറേഷന് കഴിയുന്നില്ല. അടുത്തിടെ വാങ്ങിയ 116 പുതിയ ബസുകള്‍ സ്വിഫ്റ്റിന് നല്‍കിയെങ്കിലും കെ.എസ്.ആര്‍.ടി.സി.യുടെ പാതകളാണ് കൈമാറിയത്. പുതിയ റൂട്ടുകള്‍ ഏറ്റെടുത്ത് സ്വിഫ്റ്റിന് കൈമാറിയിരുന്നെങ്കില്‍ നേട്ടമാകുമായിരുന്നു.

Content Highlights: Permits will be issued for private buses on long distance services, ksrtc, private bus service


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented