നഗര യയാത്രകളിലെ പതിവ് കാഴ്ചകളിലൊന്നാണ് റോങ്ങ് സൈഡ് ഡ്രൈവിങ്ങ്. ചെറിയ കിലോമീറ്റര്‍ ലാഭിക്കുന്നതിന് വേണ്ടിയുള്ള ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇത്തരം റോങ്ങ് സൈഡ് ഡ്രൈവിങ്ങ് തടയുന്നതിന് കാര്യക്ഷമായ നടപടി സ്വീകരിക്കുകയാണ് ഗുരുഗ്രാം പോലീസ്.
2019-ല്‍ മാത്രം 49,671 പേര്‍ക്കാണ് ഗുരുഗ്രാം പോലീസ് റോങ്ങ് സൈഡ് ഡ്രൈവിങ്ങിന് പിഴ ഇടാക്കിയത്. ഇത് 39,765 ആയി കുറയ്ക്കാന്‍ കഴിഞ്ഞ വര്‍ഷം സാധിച്ചു. എന്നാല്‍, ഇപ്പോഴും നല്ലൊരു ശതമാനം ആളുകള്‍ റോങ്ങ് സൈഡ് ഡ്രൈവിങ്ങിന്റെ ആളുകളാണ്. ഇതോടെ ഇങ്ങനെ പിടിക്കപ്പെടുന്ന ആളുകളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് പോലീസ്.
ലൈസന്‍സ് റദ്ദാക്കുന്നതിന് പുറമെ, റോങ്ങ് സൈഡ് യാത്രയില്‍ അപകടമുണ്ടായാല്‍ 10 വര്‍ഷം ജയിലില്‍ കിടക്കാനുള്ള വകുപ്പ് ചേര്‍ത്ത് കേസെടുക്കുമെന്നും ഗുരുഗ്രാം പോലീസ് കമ്മീഷണര്‍ പ്രീത് പാല്‍ സിങ്ങ് അറിയിച്ചു. നിയമലംഘകരെ കണ്ടെത്തുന്നതിന് സി.സി.ടി.വി. കാര്യക്ഷമായി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വാഹനത്തിന്റെ ഇന്‍ഷുറന്‍സ് പ്രീമിയം ഡ്രൈവിങ്ങ് ലൈസന്‍സുമായി ബന്ധിപ്പിക്കാനുള്ള നിര്‍ദേശവും ഉയരുന്നുണ്ട്. ലൈസന്‍സ് ഉടമ കൂടുതല്‍ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് അനുവദിക്കാതിരിക്കാനാണ് ഈ നീക്കം. അപകടങ്ങള്‍ കുറയ്ക്കുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ കടുത്ത നടപടികളാണ് അടുത്തിടെയായി സ്വീകരിക്കുന്നത്.
Content Highlights: Permanent Cancel Driving License For Wrong Side Driving