അജ്ഞാതനൊപ്പം ബൈക്കിൽ യാത്രചെയ്യുന്ന അമിതാഭ് ബച്ചൻ
ബൈക്കില്‍ കൃത്യസമയത്ത് ചിത്രീകരണ സ്ഥലത്തെത്തിച്ച അജ്ഞാതന് നന്ദി അറിയിച്ച് അമിതാഭ് ബച്ചന്‍. റിഭു ദാസ്ഗുപ്ത സംവിധാനം ചെയ്യുന്ന സെക്ഷന്‍ 84-ന്റെ ചിത്രീകരണ സ്ഥലത്തേക്ക് ഞായറാഴ്ച അമിതാഭ് ബച്ചന്‍ വന്നത് ഒരു ബൈക്കിലാണ്. ട്രാഫിക്കില്‍ പെട്ടുപോയ അദ്ദേഹത്തെ ചിത്രീകരണ സ്ഥലത്ത് സമയത്ത് എത്തിച്ച അജ്ഞാതന് അദ്ദേഹം ഇന്‍സ്റ്റാഗ്രാമിലൂടെ നന്ദി അറിയിച്ചതോടെയാണ് ഈ വാര്‍ത്ത പുറത്തെത്തുന്നത്. നന്ദി സഹോദരാ, നിങ്ങള്‍ ആരാണെന്ന് അറിയില്ല.
എന്നെ കൃത്യസമയത്ത് ജോലി സ്ഥലത്തെത്തിച്ച നിങ്ങളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നുവെന്നായിരുന്നു അമിതാഭിന്റെ കുറിപ്പ്. അജ്ഞാതനൊപ്പം ബൈക്കില്‍ യാത്രചെയ്യുന്ന ചിത്രവും കുറിപ്പിനൊപ്പം താരംപങ്കുവെച്ചു. തൊപ്പിവെച്ച് മഞ്ഞ ടീ ഷര്‍ട്ടും ഷോട്ട്സുമായിരുന്നു ബൈക്കിലെ അജ്ഞാതന്റെവേഷം. ഇന്‍സ്റ്റാഗ്രാം കുറിപ്പിന് താഴെഒട്ടേറെ പ്രതികരണങ്ങളാണ് പ്രത്യക്ഷപ്പെട്ടത്.
ഇത്രയും നേരം അദ്ദേഹത്തിന്റെ കൂടെ ബൈക്കില്‍ യാത്രചെയ്തു, ഫോട്ടോയും എടുത്തു എന്നിട്ടും അദ്ദേഹത്തിന്റെ പേരു ചോദിക്കാതിരുന്നത് മോശമായിപ്പോയെന്നായിരുന്നു ഒരു പ്രതികരണം. അതേസമയം ഹെല്‍മെറ്റ് വെക്കാതെയാണ് ഇരുവരും ബൈക്കില്‍ യാത്ര ചെയ്തിരിക്കുന്നതെന്ന് ആരാധകരില്‍ പലരും ചൂണ്ടിക്കാട്ടി. ബോളിവുഡില്‍ വളരെ കൃത്യനിഷ്ഠ പാലിക്കുന്ന നടനാണ് അമിതാഭ് ബച്ചന്‍.
എന്നാല്‍, ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ റൈഡറും യാത്രക്കാരനും ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്തത് നിയമവിരുദ്ധമാണെന്നും ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി ആളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നതോടെ നടപടി സ്വീകരിക്കുമെന്നാണ് മുംബൈ പോലീസും അറിയിച്ചിരിക്കുന്നത്.
സമയത്ത് തന്നെ ചിത്രീകരണയിടത്ത് എത്തണമെന്നുള്ളത് അദ്ദേഹത്തിന് നിര്‍ബന്ധമുള്ള കാര്യമാണ്.സമയം പാലിക്കാന്‍ വേണ്ടി അമിതാഭ് ബൈക്കില്‍ നടത്തിയ യാത്ര ഇപ്പോള്‍ വൈറലായിട്ടുണ്ട്.അമിതാഭിന് ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റ് രണ്ടുമാസത്തോളം വിശ്രമത്തിലായിരുന്നു.അതിന് ശേഷമാണ് ചിത്രീകരണത്തിന് വേണ്ടി അമിതാഭ് പുറത്തെത്തുന്നത്.
Content Highlights: People demand police action against Amitabh Bachchan For Bike ride without helmet


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..