-
വാഹനവുമായി നിരത്തിലിറങ്ങുന്ന ഏതൊരാളെയും ഏറ്റവും അസ്വസ്ഥനാക്കുന്ന ഒന്നാണ് ഹോണ്‍. ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം ഹോണ്‍ മുഴക്കുന്നതിനെ തുടര്‍ന്ന് ഇപ്പോള്‍ ഇതിന് കര്‍ശന നിയന്ത്രണം പോലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇതിന് വിപരീതമായ കാഴ്ചയാണ് കഴിഞ്ഞ ദിവസം ഭോപ്പാലില്‍ കണ്ടത്.
ഒരു ലോറി ഹോണ്‍ അടിക്കുന്നതിന്റെ ചെറിയ വീഡിയോയാണ്. എന്നാല്‍, ഈ ഹോണ്‍ ഒരു ഹിന്ദി പാട്ടിന്റെ താളത്തിലുള്ളതാണ്. ഒരു തവണ ഈ ഹോണ്‍ ശബ്ദം കേട്ടതോടെ ആളുകള്‍ ലോറിക്ക് ചുറ്റിലും കൂടുകയായിരുന്നു. ആ ഹോണ്‍ ഒരിക്കല്‍ കൂടി കേള്‍ക്കണം എന്നതായി വാഹനത്തിന് ചുറ്റിലും കൂടിയവരുടെ ആവശ്യം.
വാഹനത്തിന് ചുറ്റിലും കൂടിയ ആളുകളെല്ലാം ഒരിക്കല്‍ കൂടി എന്ന് വീണ്ടും വീണ്ടും ആവശ്യപ്പെടുന്നുണ്ട്. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ ലോറി ഡ്രൈവര്‍ വീണ്ടും ഹോണ്‍ മുഴക്കുകയായിരുന്നു. വലിയ ആര്‍പ്പുവിളിയോടെയാണ് ആളുകള്‍ ഈ ഹോണ്‍ മുഴക്കത്തെ സ്വീകരിച്ചത്.
1975-ല്‍ പുറത്തിറങ്ങിയ പ്രതിജ്ഞ എന്ന സിനിമയിലെ, മുഹമ്മദ് റഫി പാടിയ, ഏറെ പ്രശസ്തമായ മെയ്ന്‍ ജട്ട് യംലാ പഗ്ല ദീവാനാ... എന്ന ഗാനത്തിന്റെ ട്യൂണിലായിരുന്നു ഹോണ്‍.
വാഹനം ഹോണ്‍ മുഴക്കുന്നതിന്റെ 30 സെക്കന്റ് വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുകയായിരുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ 98,000 ആളുകളാണ് ഇത് കണ്ടിരിക്കുന്നത്. നിരവധി ആളുകള്‍ റീ ട്വിറ്റ് ചെയ്യുകയും ചെയ്തു.
Content Highlights: People Ask Truck Driver To Honk The Horn Again
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..