പിഴ 10,000 ആയത് ടൂറിസ്റ്റ് ബസിന് മാത്രമല്ല, രൂപമാറ്റം വരുത്തിയ എല്ലാ വാഹനങ്ങളും കുടുങ്ങും


ബി. അജിത് രാജ്

നിയമലംഘനങ്ങളും രൂപമാറ്റവും നിയന്ത്രണാതീതമായതോടെ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച 10,000 രൂപ പിഴ ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

വാഹനങ്ങളിലെ രൂപമാറ്റത്തിനുള്ള പിഴ 5000-ല്‍നിന്ന് 10,000 ആക്കിയത് ടൂറിസ്റ്റ് ബസുകള്‍ക്ക് മാത്രമല്ല എല്ലാ വാഹനങ്ങള്‍ക്കും ബാധകമാണെന്ന് മോട്ടോര്‍വാഹന വകുപ്പ്. വാഹനങ്ങളില്‍ വരുത്തുന്ന ഓരോ മാറ്റവും വ്യത്യസ്ത കേസുകളായി പരിഗണിച്ച് ഓരോനിന്നും 10,000 രൂപ വീതം പിഴ ഈടാക്കും.

വടക്കഞ്ചേരിയില്‍ അതിവേഗത്തില്‍പോയ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി. ബസില്‍ ഇടിച്ച് ഒമ്പതുപേര്‍ മരിച്ചതിനെ തുടര്‍ന്ന് ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങള്‍ തടയാനാണ് പിഴ ഉയര്‍ത്തിയത്. 2019-ലെ കേന്ദ്ര മോട്ടോര്‍വാഹനനിയമ ഭേദഗതിയിലാണ് രൂപമാറ്റത്തിനുള്ള പിഴ 10,000 രൂപയായി ഉയര്‍ത്തിയത്.



എന്നാല്‍ പിഴ കൂടുതലാണെന്ന അഭിപ്രായമുയര്‍ന്നതിനെത്തുടര്‍ന്ന് പലതും സംസ്ഥാന സര്‍ക്കാര്‍ പകുതിയാക്കിയിരുന്നു. രൂപമാറ്റത്തിന് 5000 രൂപയേ ഈടാക്കിയിരുന്നുള്ളൂ. നിയമലംഘനങ്ങളും രൂപമാറ്റവും നിയന്ത്രണാതീതമായതോടെ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച 10,000 രൂപ പിഴ ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇതുസംബന്ധിച്ച ചട്ടഭേദഗതി അന്തിമഘട്ടത്തിലാണ്.

ടൂറിസ്റ്റ് ബസുകളിലെ ക്രമക്കേടുകള്‍ തടയാന്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന ഓപ്പറേഷന്‍ ഫോക്കസ് പരിശോധന ഞാറാഴ്ച സമാപിച്ചെങ്കിലും പരിശോധന തുടരും. രൂപമാറ്റം വരുത്തിയ കാറുകള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയ്‌ക്കെതിരേ തുടര്‍ന്നും നടപടിയുണ്ടാകും. ഇരുചക്രവാഹനങ്ങളില്‍ ഹാന്‍ഡില്‍, ടയര്‍, സൈലന്‍സര്‍ എന്നിവയില്‍ മാറ്റംവരുത്തുന്നതും പിഴ ക്ഷണിച്ചുവരുത്തും.

കടുത്തപിഴ ഈ മാറ്റങ്ങള്‍ക്ക്

  • അതിതീവ്ര പ്രകാശമുള്ള ഹെഡ് ലൈറ്റുകളുടെ ഉപയോഗം
  • വേഗംകൂട്ടാനുള്ള കൃത്രിമ സംവിധാനങ്ങള്‍
  • പുറത്തേക്ക് തള്ളിനില്‍ക്കുന്ന വലിയ ടയറുകളും ഡിസ്‌കുകളും ഉപയോഗിക്കുക
  • ശബ്ദംകൂട്ടാന്‍ സൈലന്‍സറുകളില്‍ മാറ്റംവരുത്തുക
  • സസ്‌പെന്‍ഷനില്‍ മാറ്റംവരുത്തുക, വാഹനത്തിന്റെ ഘടന മാറ്റുക തുടങ്ങിയ കുറ്റങ്ങള്‍ക്കായിരിക്കും പരമാവധി പിഴചുമത്തുക.

Content Highlights: penalty increased from 5000 to 10,000 rupees for vehicle modifications, Vehicle alterations penalty


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented