നമ്പര്‍പ്ലേറ്റിന്റെ ചിത്രം കിട്ടിയാല്‍ വണ്ടിയുടെ ചരിത്രം വരെ അറിയാം; വാഹനപരിശോധന ഡിജിറ്റലായി


സി.സരിത്

പി.ഒ.എസിലൂടെ ഒരു വാഹനത്തിന്റെ കേസ് രജിസ്റ്റര്‍ ചെയ്താല്‍ പിഴയൊടുക്കുന്നതുവരെ കരിമ്പട്ടികയിലാകും.

പ്രതീകാത്മക ചിത്രം | Photo: Facebook@MVD Kerala

മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന കണ്ട് കുതിച്ചുപാഞ്ഞ് രക്ഷപ്പെടാമെന്ന് കരുതേണ്ട; അവരെ കുടുക്കാനുള്ള വിദ്യയായി. വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് റോഡില്‍നിന്ന് വാഹനം കൈകാണിച്ചുനിര്‍ത്തിയുള്ള പരിശോധനയും വേണ്ട. വാഹനപരിശോധന ഡിജിറ്റലായിട്ട് ഒരാഴ്ചയായി.

ഉദ്യോഗസ്ഥരുടെ കൈവശമുള്ള പി.ഒ.എസ്. (പോയിന്റ് ഓഫ് സെയില്‍) ഉപകരണമാണ് ഇനി താരം. ഇത് ഉപയോഗിച്ച് നമ്പര്‍പ്ലേറ്റിന്റെ ചിത്രമെടുത്താല്‍ മതി. വാഹനം സംബന്ധിച്ച് എല്ലാ വിവരങ്ങളും അതിന്റെ സ്‌ക്രീനില്‍ തെളിയും. ഏതെങ്കിലും രേഖകളില്ലെങ്കില്‍ അതിന്റെ പിഴയടക്കം തത്സമയം അറിയാനാകും.

ഈ തുക ഓണ്‍ലൈനായോ എ.ടി.എം. കാര്‍ഡ് സ്വൈപ് ചെയ്‌തോ ഉടന്‍ അടയ്ക്കാം. അല്ലെങ്കില്‍ ഓഫീസിലോ പിന്നീട് കോടതിയിലോ അടയ്ക്കാം. ഹെല്‍മെറ്റ് വയ്ക്കാതെ വാഹനമോടിക്കലുള്‍പ്പെടെ തത്സമയം പി.ഒ.എസ്. ക്യാമറയ്ക്കുള്ളില്‍ കുടുങ്ങും. പരിശോധനാസ്ഥലം, സമയം, കുറ്റം, പിഴ എന്നിവ രേഖപ്പെടുത്തിയ പ്രിന്റ് ചെയ്ത രസീതോ മൊബൈല്‍സന്ദേശമോ കിട്ടും.

വാഹനമോടിച്ചയാളുടെ ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍ പി.ഒ.എസില്‍ രേഖപ്പെടുത്തിയാല്‍ ലൈസന്‍സ് കാലാവധിയും മുമ്പ് മോട്ടോര്‍വാഹന നിയമലംഘനം നടത്തിയിട്ടുണ്ടോയെന്നും വ്യക്തമാകും. മുമ്പ്, പിഴയൊടുക്കാത്തതുള്‍പ്പെടെയുള്ള വിവരവും കിട്ടും. നിര്‍ത്തിയിട്ട വാഹനമുള്‍പ്പെടെ പരിശോധിക്കാനാകുമെന്നതാണ് വലിയ സവിശേഷത.

കരിമ്പട്ടികയിലാകും

പി.ഒ.എസിലൂടെ ഒരു വാഹനത്തിന്റെ കേസ് രജിസ്റ്റര്‍ ചെയ്താല്‍ പിഴയൊടുക്കുന്നതുവരെ കരിമ്പട്ടികയിലാകും. പരിശോധനയ്ക്കിടെ നിര്‍ത്താതെ പോകുന്ന വാഹനങ്ങളും കരിമ്പട്ടികയിലാകും. ഇങ്ങനെ പോകുന്നയാള്‍ക്ക് ലൈസന്‍സില്ലെന്ന് കണക്കാക്കി അതിനുള്‍പ്പെടെ പിഴയീടാക്കുകയും ചെയ്യും.

മോട്ടോര്‍ വാഹനവകുപ്പിന്റെ സാരഥി, വാഹന്‍ ആപ്പുകള്‍ വഴിയുള്ള എല്ലാ സേവനങ്ങളും ഇതോടെ റദ്ദാകും. നികുതി, ഇന്‍ഷുറന്‍സ് എന്നിവയൊന്നും പുതുക്കാനുമാകില്ല. രാജ്യത്തിന്റെ ഏതുഭാഗത്ത് നടത്തുന്ന പരിശോധനയിലും വാഹനം കണ്ടെത്താനും പിടിച്ചെടുക്കാനുമാകും. കേസ് തീര്‍പ്പാകാതെ വാഹനം റോഡിലിറക്കാനാകില്ലെന്ന് ചുരുക്കം.

പി.ഒ.എസ്. പരിശോധനയില്‍ തത്സമയം പിഴയടക്കാത്തവര്‍ക്ക് വെര്‍ച്വല്‍ കോടതിയായിരിക്കും പിഴ നിശ്ചയിക്കുക. പരിശോധാനാസ്ഥലത്തുതന്നെ രണ്ട് സാക്ഷികളുടെ സാക്ഷ്യപ്പെടുത്തലോടെ എറണാകുളത്തെ വെര്‍ച്വല്‍ കോടതിയിലേക്ക് അയയ്ക്കും. പിഴ നിശ്ചയിച്ചാല്‍ വാഹന ഉടമയുടെയോ ലൈസന്‍സ് ഉടമയുടെയോ ഫോണിലേക്ക് സന്ദേശമായെത്തും.

മൂന്ന് സ്‌ക്വാഡുകള്‍

കണ്ണൂര്‍ ജില്ലയില്‍ മൂന്ന് സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. ഓരോ സ്‌ക്വാഡിനും ഓരോ ഉപകരണമാണുള്ളത്. വ്യാപാരസ്ഥാപനങ്ങളിലെ സ്വൈപ്പിങ് മെഷിനില്‍ മൊബൈല്‍ഫോണിന്റെ ചില ഉപയോഗങ്ങളും ചേര്‍ത്ത് പരിഷ്‌കരിച്ചതാണ് പി.ഒ.എസ്. കടലാസുരേഖകളുടെ പരിശോധനയും നേരിട്ട് പണം കൈമാറിയുള്ള പിഴയടക്കലുമില്ലാത്തിനാല്‍ ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റി അനാവശ്യമായ പിഴയാടാക്കിയെന്ന പരാതികളുണ്ടാകില്ല.

ഇ.എസ്. ഉണ്ണികൃഷ്ണന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ.

Content Highlights: Penalty For Traffic Rule Violations Through Digital Payment Platforms

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


rahul gandhi sonia gandhi mallikarjun kharge

1 min

രാഹുലിന് അമ്മയ്‌ക്കൊപ്പം താമസിക്കാം, അല്ലെങ്കില്‍ ഞാന്‍ വസതി ഒഴിഞ്ഞുകൊടുക്കാം- ഖാര്‍ഗെ

Mar 28, 2023

Most Commented