റോഡില്‍ അതിവേഗക്കാര്‍ കൂടി, നവംബറില്‍ മാത്രം പിഴ 3.37 കോടി; പിഴയടച്ചില്ലെങ്കില്‍ ബ്ലാക്ക് ലിസ്റ്റിൽ


പി.പി.ലിബീഷ് കുമാര്‍

നേരത്തേ 400 രൂപയുണ്ടായിരുന്ന പിഴ 1500 രൂപയാക്കിയതാണ് തുക കൂടാന്‍ കാരണം. നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനുള്ളില്‍ പിഴയടയ്ക്കണം.

പ്രതീകാത്മക ചിത്രം | Photo: Canva.com

റോഡിലെ അമിതവേഗക്കാരില്‍നിന്ന് മോട്ടോര്‍വാഹന വകുപ്പിന്റെ ഓട്ടോമേറ്റഡ് എന്‍ഫോഴ്സ്മെന്റ് ക്യാമറാസംവിധാനം നവംബറില്‍ വസൂലാക്കിയത് 3.37 കോടി രൂപ. കേരളത്തില്‍ 80 ആര്‍.ടി.ഒ. ഓഫീസ് പരിധിയില്‍ നിയമലംഘനത്തിന് ഈടാക്കിയ പിഴത്തുകയാണിത്. ഒക്ടോബറില്‍ 2.92 കോടി രൂപയും സെപ്റ്റംബറില്‍ 2.27 കോടി രൂപയുമാണ് അതിവേഗക്കാരില്‍നിന്ന് ശേഖരിച്ച പിഴ.

നേരത്തേ 400 രൂപയുണ്ടായിരുന്ന പിഴ 1500 രൂപയാക്കിയതാണ് തുക കൂടാന്‍ കാരണം. നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനുള്ളില്‍ പിഴയടയ്ക്കണം. കണ്ണൂര്‍ ജില്ലയില്‍ നവംബറില്‍ 5.91 ലക്ഷം രൂപ പിഴയിനത്തില്‍ ശേഖരിച്ചു. ഒക്ടോബറില്‍ 5.50 ലക്ഷവും സെപ്റ്റംബറില്‍ 3.87 ലക്ഷവും നേടി. കാസര്‍കോട് ആര്‍.ടി.ഒ. പരിധിയില്‍ നവംബറില്‍ 9.83 ലക്ഷം രൂപയും ഒക്ടോബറില്‍ 6.75 ലക്ഷവും സെപ്റ്റംബറില്‍ 4.37 ലക്ഷവും വരുമാനമുണ്ട്. കാഞ്ഞങ്ങാട് ആര്‍.ടി.ഒ. നവംബറില്‍ ഈടാക്കിയത് 9.93 ലക്ഷം രൂപയാണ്. ഒക്ടോബറില്‍ 7.70 ലക്ഷവും സെപ്റ്റംബറില്‍ 4.89 ലക്ഷം രൂപയും സ്വരൂപിച്ചു.

പിഴയടച്ചില്ലെങ്കില്‍ ബ്ലാക്ക് ലിസ്റ്റില്‍

ദേശീയപാതകളിലെ ക്യാമറ വാഹന്‍ സൈറ്റുമായി ലിങ്ക് ചെയ്യുന്ന നടപടി കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തീകരിക്കുമ്പോള്‍ തിരിച്ചടിയാകുന്നത് അമിതവേഗക്കാര്‍ക്ക്. പിഴ 15 ദിവസത്തിനുള്ളില്‍ കൃത്യമായി അടച്ചില്ലെങ്കില്‍ വണ്ടി ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടും. അതിര്‍ത്തി കടക്കാന്‍ ടാക്‌സ്, പെര്‍മിറ്റ് എടുക്കുമ്പോഴായിരിക്കും ക്യാമറപ്പിഴ അടയ്ക്കാതെ ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ട വിവരം അറിയുന്നത്. ഇത് തുടര്‍യാത്രയെ ബാധിക്കും.

വാഹനവുമായി ബന്ധപ്പെട്ട് ആര്‍.ടി.ഒ. ഓഫീസിലെ എല്ലാ കാര്യങ്ങളും ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെടും. 2019 ഡിസംബര്‍ മുതല്‍ വാഹന്‍ സോഫ്റ്റ്വെയര്‍ കേരളത്തില്‍ നിലവില്‍ വന്നു. എന്നാല്‍, ദേശീയപാതകളിലെ ക്യാമറയും വാഹന്‍ സോഫ്റ്റ്വെയറും ലിങ്ക് ചെയ്തിരുന്നില്ല. അതിനാല്‍, പിഴയടയ്ക്കാത്ത വണ്ടികള്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാറില്ല. ആര്‍.ടി.ഒ. ഓഫീസില്‍ സേവനത്തിനുവരുമ്പോള്‍ പിഴയടപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.

ക്യാമറയുണ്ട്, ബോര്‍ഡില്ല

വേഗനിയന്ത്രണ അറിയിപ്പ് ബോര്‍ഡുകള്‍ പ്രധാന പാതകളില്‍ സ്ഥാപിക്കണമെന്ന ആവശ്യം കോടതിവരെ എത്തിയിരുന്നു. ക്യാമറ പിടിക്കുന്ന വേഗപരിധി പലതാണ്. ദേശീയപാതയില്‍ കാറുകള്‍ക്ക് 85 കിലോമീറ്ററും സംസ്ഥാനപാതകളില്‍ ഇത് 80-ഉം ആണ്. ഇരുചക്രവാഹനങ്ങള്‍ക്ക് യഥാക്രമം 60 കി.മീ., 50 കി.മീ. ആണ്.

സ്‌കൂളുകളുണ്ടെങ്കില്‍ ആ പരിധിയില്‍ ഏതു വാഹനത്തിനും 30 കിലോമീറ്ററില്‍ കൂടുതല്‍ വേഗം പാടില്ല. പല പാതകളിലും വേഗപരിധി അറിയാതെ ഓടിക്കുന്നവര്‍ ക്യാമറയില്‍ കുടുങ്ങി പിഴ നല്‍കേണ്ടി വരുന്നു. സിഗ്‌നല്‍സ്ഥലങ്ങളില്‍ റെഡ് ലൈറ്റ് ജമ്പിങ്ങിന് (ചുവപ്പ് കണ്ടിട്ടും വണ്ടി മുന്നോട്ടെടുത്താല്‍) 1000 രൂപയുണ്ടായിരുന്ന പിഴ 2000 രൂപയാക്കി.

മരണം കൂടുന്നു

കേരള പോലീസിന്റെ കണക്കുപ്രകാരം കേരളത്തില്‍ ഈ വര്‍ഷം (ഒക്ടോബര്‍ വരെ) 26,537 റോഡപകടങ്ങള്‍ നടന്നുകഴിഞ്ഞു. 2738 പേര്‍ മരിച്ചു. 29,293 പേര്‍ക്ക് പരിക്കേറ്റു. 2020-ല്‍ 27,877 അപകടങ്ങള്‍ നടന്നു. 2979 മരണവും. 30,510 പേര്‍ക്ക് പരിക്കേറ്റു. 2019-ലാണ് ഏറ്റവും കൂടുതല്‍ റോഡപകടം രേഖപ്പെടുത്തിയത്. 41,111 അപകടങ്ങളില്‍ 4440 പേര്‍ മരിച്ചു. 46,055 പേര്‍ക്ക് പരിക്കേറ്റു.

Content Highlights: The Department of Motor Vehicles' automated enforcement camera system collected Rs 3.37 crore as penalty in November for Over Speeding


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented