ചീറി പായുന്ന വാഹനങ്ങളും അതിനിടയിലെ കാല്‍നടക്കാരും; ശ്രദ്ധ വേണം സീബ്രാവരകള്‍ കടക്കുമ്പോഴും


കാല്‍നടയാത്രക്കാര്‍ക്ക് സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന സിഗ്‌നല്‍ സംവിധാനമാണ് ഒരു പരിഹാരമാര്‍ഗം. ആളുകള്‍ സ്വിച്ച് അമര്‍ത്തുമ്പോള്‍ ചുവപ്പ് തെളിഞ്ഞ് വാഹനങ്ങള്‍ നിര്‍ത്തും.

മാനാഞ്ചിറയിൽ സിറ്റിപോലീസ് മേധാവിയുടെ ഓഫീസിനുമുന്നിലെ സീബ്രാേക്രാസിങ്ങിലൂടെ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുമ്പോൾ അതിവേഗത്തിൽ പോവുന്ന വാഹനങ്ങൾ | ഫോട്ടോ: മാതൃഭൂമി

സമയം രാവിലെ 11.30. സ്ഥലം കോഴിക്കോട് സിറ്റിപോലീസ് മേധാവിയുടെ ഓഫീസിനുമുന്‍വശത്തെ സീബ്രാക്രോസിങ്. ഒരു ഭാഗത്തുകൂടി വാഹനങ്ങള്‍വരുന്നു. അതനിടയിലൂടെ ആളുകള്‍ റോഡ് മുറിച്ചുകടക്കുന്നു. ചിലര്‍ ആളുകളെക്കണ്ട് വാഹനങ്ങള്‍ നിര്‍ത്തുന്നുണ്ട്. മറ്റുചിലര്‍ അതൊന്നും പരിഗണിക്കാതെ കുതിച്ചുപായുന്നു. സീബ്രാക്രോസിങ് യാത്രക്കാര്‍ക്ക് വേണ്ടിയുള്ളതാണെങ്കിലും പലരും വാഹനങ്ങളെ ഗൗനിക്കുന്നില്ല. വാഹനങ്ങള്‍ തങ്ങളെ കണ്ടാല്‍ നിര്‍ത്തുമെന്നാണ് ധാരണ. കോഴിക്കോട്ട് എല്ലാ സീബ്രാക്രോസിങ്ങുകളുടെയും അവസ്ഥ ഇതാണ്. വാഹനങ്ങള്‍ വരുന്നത് കാല്‍നടയാത്രക്കാരും അവരെ വാഹനങ്ങളും പരിഗണിക്കുന്നില്ല. ട്രാഫിക് സിഗ്‌നലുകളിലും സീബ്രാലൈനുകളില്‍ ആളുകളില്‍ അപകടകരമായരീതിയില്‍ വാഹനങ്ങള്‍ മുറിച്ചുകടക്കാറുണ്ട്.

പരിഹാരം സിഗ്‌നല്‍ സംവിധാനം

കാല്‍നടയാത്രക്കാര്‍ക്ക് സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന സിഗ്‌നല്‍ സംവിധാനമാണ് ഒരു പരിഹാരമാര്‍ഗം. ആളുകള്‍ സ്വിച്ച് അമര്‍ത്തുമ്പോള്‍ ചുവപ്പ് തെളിഞ്ഞ് വാഹനങ്ങള്‍ നിര്‍ത്തും. അപ്പോള്‍ ആളുകള്‍ക്ക് കടന്നുപോവാം. വാഹനങ്ങള്‍ക്കുപോവാനുള്ള രണ്ടുമിനിറ്റ് ഇടവേള കഴിഞ്ഞേ വീണ്ടും മുറിച്ചുകടക്കാനുള്ള സിഗ്‌നല്‍ വരുകയുള്ളു. അതുകൊണ്ട് സുരക്ഷിതമായി മുറിച്ചുകടക്കാന്‍ വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാവില്ല. വിദേശരാജ്യങ്ങളില്‍ ഈ സംവിധാനമാണ് ഉപയോഗിക്കുന്നത്. എറണാകുളത്തും ഇത്തരം സിഗ്‌നലുകളുണ്ട്. സിറ്റി പോലീസ് മേധാവിയുടെ ഓഫീസിനുമുന്നില്‍ കാല്‍ നടയാത്രക്കാര്‍ക്കുള്ള സിഗ്‌നല്‍സംവിധാനമുണ്ടായിരുന്നെങ്കിലും അതിപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. വര്‍ഷങ്ങളായി നിലച്ചിട്ട്. മാവൂര്‍ റോഡുള്‍പ്പെടെയുള്ള തിരക്കുള്ള സ്ഥലങ്ങളില്‍ ഇത് പരീക്ഷിക്കാവുന്നതാണ്.

കാല്‍നടക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം

കോഴിക്കോട് നഗരത്തില്‍ കാല്‍നടയാത്രക്കാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. 1.8 മീറ്റര്‍ വീതിയില്‍ പാകിയ നടപ്പാത എല്ലായിടത്തും വേണം. ഹാന്‍ഡ് റെയിലുകള്‍ സ്ഥാപിക്കണം. കാല്‍നടയാത്രക്കാര്‍ക്കുള്ള സിഗ്‌നല്‍സംവിധാനം പരീക്ഷിക്കാവുന്നതാണ്. പക്ഷേ അതിവേഗത്തില്‍ വാഹനങ്ങള്‍ പോവുന്നിടങ്ങളിലും വളവുകളിലും വെക്കരുത്. അതുപോലെ വാഹനമോടിക്കുന്നവരുടെയും കാല്‍നടയാത്രക്കാരുടെയും ട്രാഫിക് അവബോധവും മെച്ചപ്പെടേണ്ടതുണ്ട്.

എബിന്‍ സാം, സയന്റിസ്റ്റ് ഇന്‍ചാര്‍ജ്,റീജണല്‍ സെന്റര്‍,നാറ്റ്പാക്ക് കോഴിക്കോട്

കാല്‍നടയാത്രക്കാരുടെ ശ്രദ്ധയ്ക്ക്

• ഇരുവശത്തുനിന്നും വാഹനങ്ങള്‍ വരുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം റോഡ് മുറിച്ചുകടക്കുക

• വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ കൃത്യമായ ഇടവേളനല്‍കുക.

• ട്രാഫിക് സിഗ്‌നലുകളില്‍ സീബ്രാക്രോസിങ്ങില്‍ പൂര്‍ണസുരക്ഷ ഉറപ്പാക്കിയശേഷം മാത്രം മുറിച്ചുകടക്കുക.

• മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ജീവന്‍ അപകടത്തിലാക്കും.

Content Highlights: Pedestrian crossing on roads, Zebra line in roads, Road Safety Tips


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented