ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള യാത്രാവാഹനങ്ങളുടെ കയറ്റുമതിയില്‍ 2018-19-ന്റെ ആദ്യ പാദത്തില്‍ ഇടിവ്. 7.37 ശതമാനമാണ് യാത്രാ വാഹന കയറ്റുമതി ഇടിഞ്ഞത്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 1,67,161 വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. 2017-18-ല്‍ ഇതേ പാദത്തില്‍ 1,80,464 യൂണിറ്റുകളുടേതായിരുന്നു കയറ്റുമതി.

കയറ്റുമതിയില്‍ ഹ്യുണ്ടായിയാണ് മുന്നില്‍. 39,425 യൂണിറ്റ് വാഹനങ്ങളാണ് ഹ്യുണ്ടായി കയറ്റുമതി ചെയ്തത്. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 18.9 ശതമാനം വര്‍ധന കൈവരിക്കാന്‍ ഹ്യുണ്ടായ് മോട്ടോഴ്‌സിന് കഴിഞ്ഞു. 

എന്നാല്‍ ഫോര്‍ഡ്, മാരുതി സുസുക്കി, ഫോക്‌സ് വാഗണ്‍ എന്നിവയുടെയെല്ലാം കയറ്റുമതി കുറഞ്ഞിട്ടുണ്ട്. ഫോര്‍ഡ് ഇന്ത്യ 35,358 യൂണിറ്റുകളും മാരുതി സുസുക്കി 25,724 യൂണിറ്റുകളുമാണ് കയറ്റി അയച്ചത്. 21,388 യൂണിറ്റുകളാണ് ഫോക്‌സ്‌വാഗണിന്റെ കയറ്റുമതി. 

Content Highlights; Passenger vehicles export from India dips