കോവിഡ് രണ്ടാം ഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഏപ്രിലിലെ യാത്രാവാഹന വില്‍പ്പനയില്‍ മാര്‍ച്ചിനെ അപേക്ഷിച്ച് 11 ശതമാനം ഇടിവുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. 

ഏപ്രിലില്‍ യാത്രാവാഹന റീട്ടെയ്ല്‍ വില്‍പ്പന 1.5 മുതല്‍ 1.8 ലക്ഷം യൂണിറ്റു വരെയായിരിക്കുമെന്നാണ് കണക്കാക്കുന്നതെന്ന് ഫെഡറേഷന്‍ ഓഫ് ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വിങ്കേഷ് ഗുലാത്തി പറഞ്ഞു. 2021 മാര്‍ച്ചിലെ വില്‍പ്പനയുടെ 55 ശതമാനത്തിലും താഴെയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്പാദനം ഭാഗികമായി കുറയ്ക്കുന്നതിന് എം.ജി. മോട്ടോഴ്‌സ്, ഹോണ്ട. മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോര്‍പ്പ് എന്നിവ തീരുമാനിച്ചിട്ടുണ്ട്.

Content Highlights: Passenger vehicle Sale May Decline In The Month Of April