പ്രതീകാത്മക ചിത്രം | Photo: PTI, Mathrubhumi
ബസുകളുടെ മത്സരയോട്ടവും നിയമലംഘനവും തടയാന്‍ ക്യാമറ സ്ഥാപിക്കണമെന്ന നിര്‍ദേശത്തെത്തുടര്‍ന്ന് സ്വകാര്യബസുകള്‍ നെട്ടോട്ടത്തില്‍. 28-നു മുമ്പ് ക്യാമറ സ്ഥാപിക്കാനാണ് നിര്‍ദേശം. എന്നാല്‍, ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഇതെങ്ങനെ സാധിക്കുമെന്ന ആശങ്കയിലാണ് ഉടമകള്‍. ബസിനുള്ളില്‍നിന്ന് അകത്തേക്കും പുറത്തേക്കും രണ്ടു ക്യാമറകള്‍ വേണം.
ക്യാമറ സ്ഥാപിച്ചശേഷം സ്വകാര്യബസുകളുടെ മേല്‍നോട്ടച്ചുമതല മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കാകും. യാത്രക്കാര്‍ക്കു പരാതി നല്‍കാനും സൗകര്യമുണ്ടാകും. ക്യാമറ സ്ഥാപിക്കുന്നതിലൂടെ അപകടങ്ങളും അമിതവേഗവും നിയന്ത്രിക്കാനാകുമെന്നാണു പ്രതീക്ഷ. എന്നാല്‍, 5,000 രൂപയെങ്കിലും ചെലവുവരുമെന്ന് ഉടമകള്‍ പറയുന്നത്.
ബസില്‍ നിന്ന് റോഡിന്റെ മുന്‍വശവും അകവും കാണാവുന്ന തരത്തില്‍ ക്യമാറ സ്ഥാപിക്കുന്നതിനൊപ്പം ബസിനുള്ളില്‍ ഡ്രൈവറുടെയും കണ്ടക്ടറുടെയും പേര്, വിലാസം, ലൈസന്‍സ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നും ഈ വിവരങ്ങള്‍ മോട്ടോര്‍വാഹനവകുപ്പിന് നല്‍കണമെന്നും നിര്‍ദേശമുണ്ട്.
സര്‍ക്കാര്‍ ഇടപെടണം
ക്യാമറ വാങ്ങാനുള്ള പകുതിത്തുക സംസ്ഥാന റോഡുസുരക്ഷാ അതോറിറ്റി വഹിക്കുമെന്നാണ് മന്ത്രി പറഞ്ഞിട്ടുള്ളത്. ക്യാമറ സര്‍ക്കാര്‍ നല്‍കണമെന്നാണ് ഉടമകളുടെ ആവശ്യം. ആര്‍.ടി.ഒ. ഓഫീസ് മുഖേന ക്യാമറ വാങ്ങിനല്‍കുന്ന തരത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് പാലമുറ്റം വിജയകുമാര്‍ ആവശ്യപ്പെട്ടു.
യഥാര്‍ഥപ്രശ്‌നം സമയം
മത്സരയോട്ടത്തിന്റെ പ്രധാനപ്രശ്‌നം സമയമാണ്. പെര്‍മിറ്റെടുക്കുമ്പോള്‍ ഒന്നിലധികം ബസുകള്‍ക്ക് ഒരേസമയം നല്‍കുന്നതാണ് മത്സരയോട്ടത്തിനു കാരണമാകുന്നതെന്ന് കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യന്‍ ആവശ്യപ്പെട്ടു. ക്യാമറ സ്ഥാപിക്കാന്‍ സമയം നീട്ടിനല്‍കണമെന്നും അദ്ദേഹം പറയുന്നു.
Content Highlights: Owners will install CCTV camera in buses before February 28, MVD Kerala, Minister Antony Raju
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..