തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ ഭേദഗതിപ്രകാരം അമിതഭാരം കയറ്റിയ ടിപ്പര്‍ലോറിക്ക് 62,000 രൂപ പിഴ ചുമത്തി. തമിഴ്നാട്ടില്‍നിന്ന് എംസാന്‍ഡുമായി വന്ന മള്‍ട്ടി ആക്‌സില്‍ ലോറിയാണ് ചാക്ക ഭാഗത്തുവെച്ച് പിടിയിലായത്. 28 ടണ്‍ ഭാരം കയറ്റാവുന്ന ലോറിയില്‍ 49 ടണ്‍ ഭാരമായിരുന്നു ഉണ്ടായിരുന്നത്. അമിതഭാരം കയറ്റിയതിനുള്ള കുറഞ്ഞ പിഴയായ 20,000 രൂപയ്ക്കുപുറമേ അധികമുള്ള 21 ടണ്ണിനും രണ്ടായിരം രൂപവച്ച് പിഴ ചുമത്തി. പിഴ അടച്ചതിനെത്തുടര്‍ന്ന് ലോറി വിട്ടുകൊടുത്തു.
ചെക്കുപോസ്റ്റുകള്‍ വെട്ടിച്ച് തമിഴ്നാട്ടില്‍നിന്ന് അമിതഭാരവുമായി എത്തിയ അഞ്ച് ലോറികള്‍ ഇതിനുപുറമേ പിടികൂടിയിട്ടുണ്ട്. ഇവയില്‍നിന്ന് അരലക്ഷം രൂപവീതം പിഴ ഈടാക്കിയിട്ടുണ്ട്.
അമിതഭാരം കയറ്റിയ ലോറികള്‍ റോഡ് തകര്‍ക്കുന്നതിനുപുറമേ അപകടത്തിനും ഇടയാക്കും. അമിതഭാരം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാന്‍ ഇടയാക്കും. ബോഡിക്കു കൃത്രിമമായി ഉയരം കൂട്ടിയാണ് കൂടുതല്‍ ഭാരം കയറ്റുന്നത്.
പഴയ നിയമപ്രകാരം മിനിമം പിഴയായി 2000 രൂപയും അമിതമായ കയറ്റിയ ലോഡിന് ഒരു ടണ്ണിന് ആയിരം രൂപ വീതവും അടച്ചാല്‍ മതിയായിരുന്നു. അതിനാല്‍ നിയമലംഘനം തുടര്‍ന്നിരുന്നു. ഭേദഗതിയോടെ പിഴ ഇരട്ടിയായിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ നിധീഷ്, കിഷോര്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഷംനാദ്, സജിത്ത്, സിയാദ് എന്നിവരാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്. സേഫ് കേരള സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മൂന്നുലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്. വിഴിഞ്ഞം മേഖലയില്‍ വരുംദിവസങ്ങളിലും പരിശോധന കര്‍ശനമാക്കും. ചില നിര്‍മാണ കമ്പനികള്‍ വ്യാപകമായി നിയമം ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Content Highlights; overload, police fined 62000 for tipper lorry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..