സംസ്ഥാനത്ത് ആംബുലന്‍സുകളും അനധികൃതമായി രൂപമാറ്റം വരുത്തി സര്‍വീസ് നടത്തുന്നുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. ഇവ ദുരുപയോഗം ചെയ്യുന്നതും വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതു പിടികൂടാന്‍ 'ഓപ്പറേഷന്‍ റസ്‌ക്യൂ' പദ്ധതിയുമായി ഇറങ്ങുകയാണു മോട്ടോര്‍ വാഹനവകുപ്പ്.

ഓണക്കാലത്തിനു മുന്‍പുതന്നെ ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഓണത്തിനുശേഷം പരിശോധിക്കാനായിരുന്നു തീരുമാനം. രൂപമാറ്റംവരുത്തിയ ആംബുലന്‍സുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. 

ചിലതു രോഗികളെ കൊണ്ടുപോകുന്നതിനുപകരം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവുപ്രകാരം ബുധനാഴ്ച മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങി.

രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സുകള്‍ തടയാനോ ബുദ്ധിമുട്ടുണ്ടാക്കാനോ പാടില്ലെന്ന കര്‍ശനനിര്‍ദേശം ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുണ്ട്. ആശുപത്രിപരിസരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കണം കഴിയുന്നതും പരിശോധന നടത്തേണ്ടത്. പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ രൂപമാറ്റം വരുത്തിയതാണോയെന്നു പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്.

Content Highlights: Operation Rescue, MVD Conducting Ambulance Checking