
പ്രതീകാത്മക ചിത്രം | Photo: Facebook@MVDKerala
ഡ്രൈവിങ് ലൈസന്‍സിനുള്ള ഓണ്‍ലൈന്‍ ലേണേഴ്സ് പരീക്ഷ സാങ്കേതികക്കുരുക്കിലകപ്പെട്ട് മുടങ്ങുന്നത് പതിവായി. പരീക്ഷയെഴുതുന്നതിനിടെ വെബ്സൈറ്റ് നിശ്ചലമാവുന്നുവെന്നും അറിയാതെ ലോഗ് ഔട്ടാവുന്നുവെന്നുമാണ് പരാതി. ഇതുമൂലം ഒട്ടേറെ പേര്‍ക്ക് അവസരം നഷ്ടമായി. മറ്റൊരുദിവസം ഉറപ്പിച്ചശേഷം വീണ്ടും പരീക്ഷയെഴുതേണ്ടിവരുന്നു.
കോവിഡ് കാലത്തിനുമുമ്പ് ലേണേഴ്സ് പരീക്ഷ അതത് മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകളിലാണ് നടന്നിരുന്നത്. ഇതിനിടെ മോട്ടോര്‍ വാഹനവകുപ്പ് സാരഥി സോഫ്റ്റ്വെയറിയിലേക്ക് മാറിയതോടെ ഓണ്‍ലൈനായി പരീക്ഷയെഴുതാനുള്ള സംവിധാനമായി. ഇതോടെയാണ് സാങ്കേതികതടസ്സങ്ങള്‍ പതിവായതും പരീക്ഷ മുടങ്ങുന്നതും.
മൊബൈല്‍ ഫോണില്‍ പരീക്ഷയ്ക്ക് ഹാജരാവുന്നവര്ക്കാണ് തടസ്സം കൂടുതലായുള്ളത്. ഇന്റര്‍നെറ്റ് കണക്ഷനില്‍ തടസ്സമുണ്ടാകുന്നതാണ് പലപ്പോഴും പ്രശ്നം. മുമ്പുണ്ടായിരുന്ന പരീക്ഷയില്‍നിന്ന് വ്യത്യസ്തമായി 50 ചോദ്യങ്ങളില്‍ 30 ശരിയുത്തരമെഴുതിയാലേ വിജയിക്കൂ. ഒരു ചോദ്യത്തിന് 36 സെക്കന്‍ഡാണ് അനുവദിച്ചിട്ടുള്ളത്.
വൈകീട്ട് ആറിനാണ് പരീക്ഷ ആരംഭിക്കുക. ലോഗിന്‍ ചെയ്യാനുള്ള ഒ.ടി.പി.യും അപ്പോഴേക്കും ലഭിക്കും. ഇതുപയോഗിച്ച് ഒരു തവണമാത്രമേ ലോഗിന്‍ ചെയ്യാനാകൂ. ഇതാണ് ഇടയില്‍ ലോഗ് ഔട്ടായാല്‍ പരീക്ഷമുടങ്ങാന് കാരണം. വാഹന്‍ വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ പലപ്പോഴും ഇതേപ്രശ്നം നേരിടുന്നതായി ഉദ്യോഗസ്ഥരും പറയുന്നു.
പ്രശ്നം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് പരിഹരിക്കാന്‍ ലോഗ് ഔട്ടായാലും വീണ്ടും ലോഗിന്‍ ചെയ്ത് പരീക്ഷ തുടരാനുള്ള സംവിധാനമൊരുക്കുന്നുണ്ടെന്നും ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത് പറഞ്ഞു. നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്ററുമായി ചേര്‍ന്നാണ് നടപടി സ്വീകരിക്കുന്നത്. വൈകാതെ പരിഷ്കാരം നടപ്പാക്കും -അദ്ദേഹം വ്യക്തമാക്കി.
Content Highlights: Online Test For Driving Learners Licence, MVD Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..