ഓണ്‍ലൈന്‍ ടാക്‌സി നിരക്ക് സര്‍ക്കാര്‍ തീരുമാനിക്കും, ക്രമക്കേട് കണ്ടാല്‍ ലൈസന്‍സ് പോകും


ബി. അജിത് രാജ്

സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ കൂടുതല്‍ ഈടാക്കാന്‍പാടില്ലെന്ന ശുപാര്‍ശയുമായി മോട്ടോര്‍ വാഹനവകുപ്പ്. ഓണ്‍ലൈന്‍

പ്രതീകാത്മക ചിത്രം

ടാക്‌സിവാഹനങ്ങള്‍ ഓണ്‍ലൈനായി ബുക്കുചെയ്യുമ്പോള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ കൂടുതല്‍ ഈടാക്കാന്‍പാടില്ലെന്ന ശുപാര്‍ശയുമായി മോട്ടോര്‍ വാഹനവകുപ്പ്. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ നിയന്ത്രിക്കാനായി തയ്യാറാക്കിയ കരട് റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്‍കി. ടിക്കറ്റ് റിസര്‍വേഷനിലുള്‍പ്പെടെയാണ് പ്രധാനമായും നിയന്ത്രണങ്ങള്‍ കൊണ്ടുവരുക. ബുക്കിങ് ഏജന്‍സിയുടെ പ്രവര്‍ത്തനം, അടിസ്ഥാനസൗകര്യങ്ങള്‍, യാത്രക്കാര്‍ക്ക് ഒരുക്കേണ്ട സേവനങ്ങള്‍ എന്നിവയ്‌ക്കെല്ലാം മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്.

ബുക്കിങ് സ്വീകരിക്കുന്നതിനും റദ്ദാക്കുന്നതിനും സര്‍ക്കാര്‍ വ്യവസ്ഥകള്‍ പാലിക്കേണ്ടിവരും. ഏജന്‍സിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ യാത്രക്കാരന് പരാതിപ്പെടാം. ക്രമക്കേട് കാട്ടിയാല്‍ ഏജന്‍സിയുടെ ലൈസന്‍സ് നഷ്ടമാകും. കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം ഓണ്‍ലൈന്‍ സൈറ്റുകളെ നിയന്ത്രിക്കാന്‍ തയ്യാറാക്കിയ നയം അടിസ്ഥാനമാക്കിയാണ് ഈ കരടുരേഖയും തയ്യാറാക്കിയത്. ശുപാര്‍ശകള്‍ ഇപ്പോള്‍ നിയമവകുപ്പിന്റെ പരിഗണനയിലാണ്.



കേന്ദ്രനയത്തില്‍നിന്ന് വ്യത്യസ്തമായി കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള പൊതുസംവിധാനങ്ങളെ സംരക്ഷിച്ചാണ് സംസ്ഥാനസര്‍ക്കാര്‍ ഓണ്‍ലൈന്‍ അഗ്രഗേറ്റര്‍ നയം തയ്യാറാക്കുക. സംസ്ഥാനത്തുനിന്ന് ബുക്കിങ് എടുക്കുന്ന ഏജന്‍സികളെല്ലാം ലൈസന്‍സ് എടുക്കണം.

അന്തസ്സംസ്ഥാന പാതകളില്‍ സംസ്ഥാനത്തിന്റെ പിടി അയയും

ഒന്നിലധികം സംസ്ഥാനങ്ങളില്‍ സര്‍വീസ് നടത്താന്‍ അനുമതി നേടുന്ന ഓണ്‍ലൈന്‍ ഏജന്‍സികള്‍ കെ.എസ്.ആര്‍.ടി.സി.ക്ക് ഭീഷണിയാകുമെന്ന ആശങ്ക നിലവിലുണ്ട്. കരാര്‍വാഹനങ്ങളില്‍ (കോണ്‍ട്രാക്ട് ക്യാരേജ്) കൂട്ടംചേര്‍ന്ന് ബുക്കുചെയ്യുന്ന യാത്രക്കാരെ കൊണ്ടുപോകാന്‍ മാത്രമാണ് ഇവര്‍ക്ക് അനുമതിയുള്ളത്. കേന്ദ്രനയമനുസരിച്ച് ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയ്ക്ക് അനുമതി കിട്ടുന്നതോടെ ഈ വ്യവസ്ഥ മറികടക്കാനാകും. കരാര്‍ ബസുകള്‍ റൂട്ടുബസുകള്‍പോലെ ഓടിക്കാനാകും. യാത്രക്കാര്‍ക്ക് പ്രത്യേകം ടിക്കറ്റ് വില്‍ക്കാനാകും.

സംസ്ഥാനത്തെ ദേശസാത്കൃതപാതകളില്‍ ബസ്സോടിക്കാന്‍ ഇവര്‍ക്ക് അനുമതി നല്‍കിയിട്ടില്ലെങ്കിലും മറ്റുസംസ്ഥാനങ്ങളില്‍നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചും ബസ്സോടിക്കുന്നതിന് തടസ്സമില്ല. ഇവയെപ്പോലെ കെ.എസ്.ആര്‍.ടി.സി.യും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി ബസ്സോടിക്കുക മാത്രമാണ് പോംവഴി. 'സ്വിഫ്റ്റി'ലൂടെ ഇതിനുകഴിയുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആര്‍.ടി.സി.

Content Highlights: Online taxi service should charge government government rates says motor vehicle department


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented