2020 മാര്‍ച്ച് 31-ല്‍ നാല് വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹനങ്ങള്‍ക്ക് (2016 ഏപ്രില്‍ ഒന്നിനു ശേഷമുള്ള കാലയളവിലേക്ക് നികുതി അടച്ചിട്ടില്ലാത്ത എല്ലാത്തരം വാഹനങ്ങള്‍ക്കും) ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അനുസരിച്ച് ഡിസംബര്‍ 31 വരെ കുടിശ്ശിക അടയ്ക്കാം. 

നാല് വര്‍ഷമോ അതില്‍ കൂടുതലോ കാലം നികുതി കുടിശ്ശിക ഉണ്ടായിരുന്നതും, റവന്യൂ റിക്കവറി വഴി ഭാഗീകമായോ പൂര്‍ണമായോ കുടിശ്ശിക ഈടാക്കിയിട്ടുള്ളതുമായ വാഹനങ്ങള്‍ക്കും അവസരം പ്രയോജനപ്പെടുത്താം. 

കുടിശ്ശിക അടയ്ക്കുന്നതിന് വാഹനവുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യമില്ല. കുടിശ്ശികയുള്ള വാഹന ഉടമകള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി തുടര്‍നടപടികളില്‍ നിന്നും ഒഴിവാകണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു.

Content Highlights; One Time Settlement For Pending Vehicle Tax