15 വാഹനങ്ങള്‍ക്ക് ഒരു ചാര്‍ജിങ്ങ് സ്‌റ്റേഷന്‍; വൈദ്യുത വാഹനങ്ങള്‍ക്ക് പവറേകുന്ന ഇലക്ട്രിക് വാഹനനയം


വൈദ്യുത വാഹന നയം ആരംഭിച്ച സമയത്ത് മൂന്ന് കിലോമീറ്ററിനുള്ളില്‍ ഒരു ചാര്‍ജിങ് സ്റ്റേഷന്‍ എന്നതായിരുന്നു ലക്ഷ്യം.

രേഖാചിത്രം | വര: വിജേഷ് വിശ്വം

വൈദ്യുതവാഹന നയം നടപ്പാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ശക്തമായ ചാര്‍ജിങ് സൗകര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികളാരംഭിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഓരോ 15 വാഹനങ്ങള്‍ക്കും ഒരു ചാര്‍ജിങ് പോയന്റ് എന്നരീതിയില്‍ പുതിയ സ്റ്റേഷനുകള്‍ സ്ഥാപിക്കും. നിലവില്‍, നഗരത്തില്‍ രജിസ്റ്റര്‍ ചെയ്ത 1.6 ലക്ഷത്തിലധികം വൈദ്യുത വാഹനങ്ങള്‍ക്കായി ഡല്‍ഹിയില്‍ 2,000-ത്തിലധികം പൊതു ചാര്‍ജിങ്‌സംവിധാനമുണ്ട്.

ഈ വര്‍ഷാവസാനത്തോടെ ചാര്‍ജറുകളുടെ എണ്ണം 4,000-മാക്കി ഉയര്‍ത്തും. ഇരുചക്രവാഹനങ്ങള്‍, മുച്ചക്രവാഹനങ്ങള്‍, കാറുകള്‍, ബസുകള്‍ എന്നിവയുള്‍പ്പെടെ നഗരത്തിലെ ആകെ ഇ-വാഹനങ്ങളുടെ 1.8 ലക്ഷം കവിയുമെന്നും അധികൃതര്‍ പറഞ്ഞു. വൈദ്യുത വാഹന നയം ആരംഭിച്ച സമയത്ത് മൂന്ന് കിലോമീറ്ററിനുള്ളില്‍ ഒരു ചാര്‍ജിങ് സ്റ്റേഷന്‍ എന്നതായിരുന്നു ലക്ഷ്യം. അത് സഫലമായ സാഹചര്യത്തിലാണ് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതി ആരംഭിക്കുന്നത്.

തലസ്ഥാനത്ത് രജിസ്റ്റര്‍ചെയ്യുന്ന ഓരോ 15 വൈദ്യുത വാഹനങ്ങള്‍ക്കും ഒരു ചാര്‍ജര്‍ എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് ഡയലോഗ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മിഷന്‍ (ഡി.ഡി.സി) വൈസ് ചെയര്‍മാന്‍ ജാസ്മിന്‍ ഷാ പറഞ്ഞു. 90 ശതമാനം ആളുകളും തങ്ങളുടെ ഇ-വാഹനങ്ങള്‍ വീടുകളിലോ ഓഫീസുകളിലോ ആണ് ചാര്‍ജ് ചെയ്യുന്നത്. എന്നിരുന്നാലും പുതുതായി ഇ-വി വാങ്ങുന്നവര്‍ക്ക് പിന്തുണ നല്‍കാന്‍ പൊതു സ്ഥലങ്ങളില്‍ ശക്തമായ ചാര്‍ജിങ് സംവിധാനം ഒരുക്കേണ്ടത് പ്രധാനമാണെന്ന് ഷാ പറഞ്ഞു.

സര്‍ക്കാരിന്റെ 'വണ്‍ ഡല്‍ഹി' മൊബൈല്‍ ആപ്ലിക്കേഷനില്‍ സര്‍ക്കാര്‍ ഏജന്‍സികളും പൊതു-സ്വകാര്യ ഏജന്‍സികളും സ്ഥാപിച്ചിട്ടുള്ള ചാര്‍ജറുകളുടെ ഡാറ്റയും സ്ഥാനവും ലഭ്യമാക്കും. തത്സമയം നഗരത്തില്‍ ലഭ്യമായ ചാര്‍ജറുകളുടെ വിവരങ്ങളും കാണിക്കും. വാഹനയുടമകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങും പണമിടപാടുകളും നടത്താന്‍ സൗകര്യമൊരുക്കുന്ന സംവിധാനവും പിന്നീട് ഇതില്‍ ചേര്‍ക്കും.

ഡി.ഡി.സിയുമായി സഹകരിച്ച് ഓഗസ്റ്റ് 22-ന് നാലാമത് വൈദ്യുത വാഹന ഫോറം സര്‍ക്കാര്‍ സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുവരെ ഈ മേഖലയില്‍ സര്‍ക്കാരിനുണ്ടായ നേട്ടങ്ങള്‍ ഫോറത്തില്‍ അവതരിപ്പിക്കും. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനപദ്ധതി ചടങ്ങില്‍ അനാവരണം ചെയ്യും. നഗരത്തില്‍ ഇ-വി സൗഹൃദ അന്തരീക്ഷം വികസിപ്പിക്കുന്നതിന് സംഭാവനനല്‍കിയ പങ്കാളികളെ അഭിനന്ദിക്കുന്നതിന് ഡല്‍ഹിസര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് ശുപാര്‍ശകള്‍ ക്ഷണിച്ചിട്ടുണ്ട്.

Content Highlights: One charging station for 15 vehicle, delhi government announce electric vehicle policy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented