വാഹനം പൊളിക്കല്‍നയത്തിന്റെ ഭാഗമായി പുതിയ വാഹനങ്ങള്‍ക്ക് ഇളവും പഴയ വാഹനങ്ങളുടെ പുനര്‍ രജിസ്ട്രേഷന്‍, ഫിറ്റ്നസ് എന്നിവയ്ക്ക് വന്‍നിരക്കും നിശ്ചയിച്ച് റോഡ് മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍, പഴയവയ്ക്ക് 'വാഹനം പൊളിക്കല്‍ കേന്ദ്രം' നല്‍കുന്ന രേഖയുടെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന്‍ ഫീസ് ഈടാക്കില്ല. 

15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കല്‍ ഫീസ്, ഫിറ്റ്നസ് ടെസ്റ്റ് ഫീസ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് മൂന്നിരട്ടിമുതല്‍ എട്ടിരട്ടിയോളം തുക അധികം നല്‍കേണ്ടിവരും. പരിഷ്‌കരിച്ച നിരക്ക് അടുത്തകൊല്ലം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. സ്വകാര്യ വാഹനങ്ങള്‍ക്കും വാണിജ്യവാഹനങ്ങള്‍ക്കും വെവ്വേറെ നിരക്കാണ്.

സ്വകാര്യവാഹനങ്ങളുടെ പുതിയ രജിസ്ട്രേഷന്‍ ഫീസ് (ബ്രാക്കറ്റില്‍ പുനര്‍ രജിസ്ട്രേഷന്‍ ഫീസ് )

  • മോട്ടോര്‍ ബൈക്ക് -300രൂപ(1000)
  • മുച്ചക്ര വാഹനങ്ങള്‍ -600(2500)
  • കാര്‍, ജീപ്പ് തുടങ്ങിയവ -600(5000)
  • ഇറക്കുമതിചെയ്ത കാറുകള്‍ -5000(40,000)

വാണിജ്യവാഹനങ്ങളുടെ പുതിയ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും പുതുക്കല്‍ നിരക്കും

  • മോട്ടോര്‍ ബൈക്ക് -500 രൂപ (1000)
  • മുച്ചക്ര വാഹനങ്ങള്‍ -1000(3500)
  • ടാക്‌സി കാറുകള്‍ -1000(7000)
  • ഇടത്തരം ചരക്ക്, യാത്രാവാഹനങ്ങള്‍ -1300 (10,000)
  • വലിയ ചരക്ക്, യാത്രാ വാഹനങ്ങള്‍ -1500(12,500)

Content Highlights: Old Vehicle Re-Registration Fees Increasing, Old Vehicles, Vehicle Scrappage Policy